നെല്ലിക്കുഴിയില്‍ ജീവനം ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു
കോതമംഗലം: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ജീവനം ഇക്കോ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
കോതമംഗലം കൃഷി അസി.ഡയറക്ടര്‍ ലിസി ആന്റണി പദ്ധതി വിശദീകരിച്ചു.കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങള്‍ , വളങ്ങള്‍ , കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പച്ചക്കറി വിത്തുകള്‍, തൈകള്‍ മുതലായവ ന്യായമായ വിലയില്‍ ഇവിടെ നിന്നും ലഭ്യമാകും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് എ ആര് വിനയന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എം പരീത്, ബ്ലോക്ക് മെമ്പര്‍ ബിന്ദു ജയകുമാര്‍, പഞ്ചായത്തു മെമ്പര്‍മാരായ സി.ഇ നാസര്‍, ബിന്ദു മാണി, താഹിറ സുധീര്‍, സല്‍മ ലത്തീഫ്, സത്താര്‍ വട്ടകുടി, എം കെ സുരേഷ് സല്‍മ ജമാല്‍ കാര്‍ഷിക വികസന സമിതി അംഗങ്ങളായ സിദ്ധിഖുല്‍ അക്ബര്‍, എം ജി പ്രസാദ്, ഓ കെ അലിയാര്, എന്‍.എസ് പ്രസാദ്, ജോണി, കൃഷി ഓഫീസര്‍ നിജാമോള്‍ പി.എ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മനോജ് ,കൃഷി ഉദ്യോഗസ്ഥരായ കെ എം ശ്രീകുമാര്‍, ഏലിയാസ് ആര്യ രതീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷകരും നാട്ടുകാരും പങ്കെടുത്തു. പഞ്ചായത്ത് ജാനകിയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിക്കുഴി കവലയില്‍ ഉടന്‍ തന്നെ വിപണിയും ഇക്കോ ഷോപ്പും സംയോജിച്ചു തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മിക്കുമെന്ന് ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."