ജില്ലാതല പ്രദര്‍ശനമേളക്ക് ഒരുക്കങ്ങള്‍ തുടങ്ങി
ആലപ്പുഴ: സര്‍ക്കാര്‍ വകുപ്പുകളുടെ ശക്തിയും ഓജസും വിളംബരം ചെയ്യുന്ന ജില്ലാതല പ്രദര്‍ശന വിപണനമേളയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള.
മെയ് ഏഴു മുതല്‍ 13 വരെ ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് പ്രദര്‍ശന വിപണന മേള. സംസ്ഥാന സര്‍ക്കാരിന്റെ പതാകവാഹക പദ്ധതിയായ നവകേരള മിഷന് മേളയില്‍ പ്രമുഖമായ സ്ഥാനമുണ്ടാകും.
ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു മിഷനുകളുടെയും നേട്ടങ്ങളുടെ നേര്‍ചിത്രങ്ങളും അനുഭവ സാക്ഷ്യവും പങ്കുവയ്ക്കുന്നതാകും മേള. സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മേളയില്‍ നിന്ന് ലഭിക്കും.
ഓരോ വകുപ്പുകളുടെയും ശക്തി വിളിച്ചോതും വിധത്തിലുള്ള സജീവമായ ഒന്നായി മേളയെ മാറ്റണമെന്ന് ജില്ല കളക്ടര്‍ ടി.വി. അനുപമ നിര്‍ദേശിച്ചു.
മേള നഗരി മുഴുവന്‍ വൈഫൈ സംവിധാനം സൗജന്യമായി ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് കേന്ദ്രവും ഐ.ടി.മിഷനും. ജില്ലയുടെ വികസവനുമായി ബന്ധപ്പെട്ട് വിവരസാങ്കേതിക വിദ്യയെ എത്രത്തോളം ഉപയോഗിക്കാമെന്നത് സംബന്ധിച്ച പ്രദര്‍ശനമാകും മേളയില്‍ എന്‍.ഐ.സി, ജില്ല ഇഗവേണന്‍സ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കുക.
പഞ്ചായത്ത് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, തുടങ്ങിയവര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഇ-സേവനങ്ങള്‍ സംബന്ധിച്ച ചിത്രീകരണവും പരിചയപ്പെടുത്തുലകളും മേളയിലുണ്ടാകും.കുടുംബശ്രീയുടെ 40 സ്റ്റാളുകളാണ് മേളയിലുണ്ടാകുക.
ഇതില്‍ ഫുഡ് കോര്‍ട്ടുകളും ഉള്‍പ്പെടും. ബാക്കി 60 സ്റ്റാളുകളിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശനം. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്‌കൂള്‍ യൂണിഫോം മേള പോലെ ഉള്ളവയും മേളയുടെ പ്രത്യേകതയാകും. മെഡിക്കല്‍ കോളജും പ്രത്യേക സ്റ്റാള്‍ സജ്ജമാക്കും.
ഇതിനു പുറമേ ശുചിത്വമിഷന്‍, എക്‌സൈസ് , പൊലിസ്, സാമൂഹിക വല്‍ക്കരണ വിഭാഗം, സാമൂഹിക നീതി,ഫിഷറീസ്, കയര്‍, കൃഷി, ജില്ല വ്യവസായ കേന്ദ്രം, ജില്ല ദുരന്ത ലഘൂകരണ വിഭാഗം, അഗ്‌നി രക്ഷാസേന, ടൂറിസം, ഗ്രാമവികസനം, ഖാദി, ലോട്ടറി, മൂന്നു ആരോഗ്യ വിഭാഗങ്ങള്‍ എന്നിവയുടേതുള്‍പ്പെടെ 60 സ്റ്റാളുകള്‍ കൂടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."