HOME
DETAILS

കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി

  
backup
April 20, 2018 | 4:34 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-3


പറവൂര്‍: ബി.ജെ.പി പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിനത്തില്‍ പറവൂര്‍ നഗരസഭയില്‍ അതിക്രമിച്ച് കയറി പൊതുമുതല്‍ നശിപ്പിക്കുകയും നഗരസഭ ജീവനക്കാരെയും വനിത കൗണ്‍സിലറെയും മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി. കറുപ്പിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറവൂര്‍ പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.
പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ പ്രതിഷേധം അറിയിക്കാനായിരുന്ന ജനപ്രതിനിധികള്‍ പൊലിസ് സ്റ്റേഷനിലെത്തിയത്. അകത്ത് കയറുവാന്‍ അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കത്തിയിരിപ്പ് സമരം.
പ്രതിഷേധംശക്തമായതിനെ തുടര്‍ന്ന് പറവൂര്‍ സ്റ്റേഷന്‍ ചാര്‍ജുള്ള വടക്കേക്കര സി.ഐ മുരളി സ്റ്റേഷനിലെത്തി നടത്തിയ ചര്‍ച്ചയില്‍ അടിയന്തിരമായി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
ചെയര്‍മാനെ കൂടാതെവൈസ് ചെയര്‍മാന്‍ ജെസി രാജു. ഡി.രാജ് കുമാര്‍, ഡെന്നീ തോമസ്, , പ്രദീപ് തോപ്പില്‍ , സജി നമ്പിയത്ത്,വി.എ.പ്രഭാവതി, ജലജ രവീന്ദ്രന്‍, രാജേഷ് പുക്കാടന്‍, ഷീബ പ്രതാപന്‍, ആശാ ദേവദാസ് , മിനി ഷിബു.ജിന്‍സി ജി ബു എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago