HOME
DETAILS

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

  
Web Desk
July 23, 2026 | 10:48 AM

geetanjali angmo questions rahul gandhi protest over student movement

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനെതിരെ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. പ്രതിഷേധം ആത്മാര്‍ത്ഥമായിട്ടായിരുന്നില്ലെന്നാണ് അവരുടെ പരാമര്‍ശം. ഇന്ത്യടുഡേക്ക് നല്‍കിയ പ്രതികരണത്തിലാണ് അവര്‍ ഇത് സൂചിപ്പിച്ചത്. 

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ നേതാക്കള്‍ ജന്തര്‍ മന്ദറിലെ സമരവേദിയില്‍ എത്തേണ്ടതായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

സോനം വാങ്ചുക്കിന്റെയും അദ്ദേഹത്തിന്റെ പോരാട്ടത്തിന്റെയും ജനപിന്തുണ ചില രാഷ്ട്രീയ നേതാക്കള്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.  എന്നാല്‍ രാജ്യത്തെ ജനങ്ങളും യുവാക്കളും ഇത്തരം നീക്കങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തരായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആത്മാര്‍ഥതയില്ലാത്ത രാഷ്ട്രീയ പിന്തുണ യുവാക്കള്‍ അംഗീകരിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

'പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധത്തില്‍ ആത്മാര്‍ത്ഥതയില്ലായിരുന്നു. പൊതുജനങ്ങളെ ഇനി പറ്റിക്കാന്‍ കഴിയില്ല. ഇത് ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യയാണ്. ആത്മാര്‍ത്ഥതയില്ലാത്തവരെ യുവാക്കള്‍ പുറന്തള്ളും' സാമൂഹിക സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയും കൂടിയായ ആങ്‌മോ പറഞ്ഞു. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടും സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യാപക ജനപിന്തുണ ലഭിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ നേട്ടമല്ല സമരത്തിന്റെ ലക്ഷ്യം. വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കലാണ്- അവര്‍ വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് സര്‍ക്കാരില്ല, പ്രതിപക്ഷമില്ല. ഏറ്റവും ഉയര്‍ന്ന സ്ഥാപനമാണ് ഞങ്ങള്‍ക്ക് പാര്‍ലമെന്റ്. വിദ്യാഭ്യാസത്തെ അടിസ്ഥാന വിഷയമായി പാര്‍ലമെന്റ് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു' - അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ വരുന്നവരെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ആങ്‌മോ സ്വന്തം അജണ്ടകളുമായി വരുന്നവര്‍ വഴിതെറ്റി പോകുമെന്നും കൂട്ടിച്ചേര്‍ത്തു. കാരണം ഈ പ്രസ്ഥാനം ആത്മാര്‍ഥതയില്‍ നിന്നും വിശുദ്ധിയില്‍ നിന്നും ജനിച്ചതാണ്'-അവര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ ചികിത്സയില്‍ ആയിരിക്കുമ്പോഴും വാങ്ചുക് നിരാഹാര സമരം തുടരുകയാണെന്ന് അവര്‍ അറിയിച്ചു. വ്യാഴാഴ്ച അദ്ദേഹത്തിന്റെ നിരാഹാര സമരം 26ാം ദിവസത്തിലേക്ക് കടന്നു.

ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹത്തെ ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സഫ്ദര്‍ജങ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് അദ്ദേഹത്തെ മെദാന്തയിലേക്ക് മാറ്റിയത്. രാത്രി 7.30ഓടെ കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെ ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. 

കോക്രാച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസിന്റെ ഭാഗത്ത് നിന്ന് വ്യാപക ലാത്തിചാര്‍ജും അക്രമങ്ങളുമാണ് ഉണ്ടായത്. സമരക്കാര്‍ക്ക് നേരെ പൊലിസ് ടിയര്‍ ഗ്യാസും പ്രയോഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തില്‍ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും പൊലിസ് വലിച്ചിഴക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് ഇരുവരെയും വിട്ടയച്ചു.

geetanjali angmo, wife of sonam wangchuk, said the congress protest led by rahul gandhi near the prime minister's residence lacked sincerity and argued leaders should have joined the student protest at jantar mantar instead.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 hours ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 hours ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  2 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  2 hours ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 hours ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 hours ago