ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി
തിരുവനന്തപുരം: ഡല്‍ഹിയില്‍ സി.ജെ.പി സമരത്തിന് നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മിക്കയിടത്തും പൊലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
തിരുവനന്തപുരത്ത് എസ്.എഫ്.ഐ ലോക്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.
കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലിസ് വാഹനത്തിന് മുകളില്‍ കയറിയ പ്രവര്‍ത്തകരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ച് നീക്കി.
പാലക്കാട് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊച്ചിയിലും തൃശൂരിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
The Students' Federation of India (SFI) organised protests across the state in support of the CJP agitation in Delhi. Demonstrations in several locations reportedly led to confrontations between protesters and the police, with water cannons used to disperse crowds. The protests were part of a coordinated campaign expressing solidarity with the ongoing agitation in the national capital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."