മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍
തിരുവമ്പാടി: മോഷണശ്രമത്തിനിടെ തിരുവമ്പാടിയില്‍ രണ്ടുപേര്‍ പൊലിസ് പിടിയില്‍. തിരുവമ്പാടി ഒറ്റപ്പൊയില്‍ സ്വദേശി കളംബുകാട്ടു വീട്ടില്‍ ബെര്‍ണിഷ് മാത്യു (20), കൊടുവള്ളി മാനിപുരം സ്വദേശി ലിന്റോ രമേശ് (19) എന്നിവരാണ് പിടിയിലായത്.ഇന്നലെ പുലര്‍ച്ചയോടെ തിരുവമ്പാടി എസ്.ഐ സനല്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലിസിന് ലഭിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ അരിപ്പാറ, മുത്തപ്പന്‍പുഴ, കക്കാടംപൊയില്‍, ഉറുമി തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങളില്‍നിന്നു പണവും മൊബൈല്‍ ഫോണുകളും മറ്റും മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍.
വാഹനങ്ങളില്‍നിന്നും മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ഉടമകളറിയാതെ വാഹനത്തിന്റെ ലോക്ക് പൊട്ടിച്ച് വില കൂടിയ വസ്തുക്കള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി.
പൊലിസ് പിടികൂടുമ്പോള്‍ ഇവരുടെ കൈവശം മോഷണത്തിനായി ഉപയോഗിക്കുന്ന വിവിധ വസ്തുക്കള്‍ ഉണ്ടായിരുന്നു. മോഷ്ടാക്കള്‍ എഴാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചവരാണന്നും പൊലിസ് പറഞ്ഞു. മുന്‍പും വല കേസുകളിലും ഇവര്‍ പ്രതികളായിരുന്നെങ്കിലും പ്രായപൂര്‍ത്തിയാവത്തതിനെ തുടര്‍ന്ന് പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു.
പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ്.ഐ സനല്‍രാജിന് പുറമെ അഡീ.എസ്.ഐ മുഹമ്മദലി,സിവില്‍ പോലീസ് ഓഫീസര്‍ നിധീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."