HOME
DETAILS
MAL
ശ്മശാനം നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധം; പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തി
backup
April 20 2018 | 04:04 AM
വെള്ളമുണ്ട: മൊതക്കര ക്രിസ്ത്യന്‍ പള്ളി പരിസരത്ത്് ശ്മശാനം നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തി.
സ്വഭാവിക ജലസ്രോതസിന് തൊട്ടരികിലുള്ളതും ജനവാസ കേന്ദ്രത്തിലുമാണ് ശ്മശാനം തുടങ്ങാന്‍ അധികൃതര്‍ അനുവാദം നല്‍കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വര്‍ഷകാലം ശക്തിപ്രാപിക്കുമ്പോള്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലവുമാണിത്.
ഇവിടെ ശ്മശാനം സ്ഥാപിക്കുന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും കര്‍മസമിതി പറയുന്നു. എന്നാല്‍ എല്ലാവിധ പാരിസ്ഥിതികാനുമതിയോടെയാണ് ശ്മശാനം നിര്‍മാണവുമായി മുന്നോട്ടു പോകുന്നതെന്ന് ഹോളിഫെയ്സ് ചര്‍ച്ച് അധികൃതരും പറയുന്നു. കെ ബാലന്, ബി ശ്യാംജിത്ത്, കെ.പി ഷാജി, സജ്ന ഷാജി, വി ശശീന്ദ്രന്, എം സുജേഷ് പഞ്ചായത്ത് ഓഫിസ് ധര്‍ണക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."