മുക്കത്തെ ട്രാഫിക് നടപടികള്‍ നഗരസഭ കര്‍ശനമാക്കുന്നു
മുക്കം: ഈ മാസം 23 മുതല്‍ തുടങ്ങുന്ന 29-ാമത് റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി മുക്കം നഗരസഭ നഗരത്തിലെ ട്രാഫിക്കുമായി ബന്ധപ്പെട്ട നടപടികള്‍ കര്‍ശനമാക്കുന്നു.
മുക്കത്ത് നടപ്പാക്കിയ ട്രാഫിക് പരിഷ്‌ക്കരണം പല കാരണങ്ങള്‍ കൊണ്ടും പരാജയമായ സാഹചര്യത്തിലാണ് റോഡ് സുരക്ഷ വാരാഘോഷത്തിന്റെ ഭാഗമായി നടപടികള്‍ ശക്തമാക്കാന്‍ നഗരസഭ തീരുമാനിച്ചത്. കഴിഞ്ഞദിവസം മുക്കം നഗരസഭയില്‍ നടന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ യോഗതീരുമാനമനുസരിച്ചാണ് നടപടി. യോഗത്തില്‍ മുക്കം പൊലിസ്, റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
വാഹനങ്ങള്‍ വണ്‍വേ തെറ്റിച്ച് ഓടുന്നതാണ് പ്രധാനമായും നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാവുന്നത്. ഒപ്പം റോഡരികിലെ അനധികൃത പാര്‍ക്കിങ്ങും വന്‍തോതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഫുട്പാത്തുകളിലെ കയേറ്റങ്ങള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നേരത്തെ നടപ്പാക്കിയ ട്രാഫിക് പരിഷ്‌ക്കരണത്തില്‍ പുതിയ സ്റ്റാന്‍ഡിലേക്കുള്ള ബസുകള്‍ക്ക് വില്ലേജ് ഓഫിസിന് മുന്‍പില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പല ജീവനക്കാരും ഇതിന്റെ മറവില്‍ പഴയ സ്റ്റാന്‍ഡിന് മുന്‍വശത്ത് ബസ് നിര്‍ത്തി ആളെയിറക്കുന്നതും കയറ്റുന്നതും കാരണം ഗതാഗതതടസവും പതിവായിരുന്നു. അതുകൊണ്ട് വില്ലേജ് ഓഫിസിന് മുന്‍വശത്തെ സ്റ്റോപ്പ് ഒഴിവാക്കുവാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."