HOME
DETAILS
MAL
മുക്കത്ത് ടിപ്പര്‍ലോറിയിടിച്ച് വൈദ്യുതി ലൈന്‍ തകര്‍ന്നു
backup
April 20 2018 | 05:04 AM
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്ത് ടിപ്പര്‍ ലോറിയിടിച്ച് വൈദ്യുതി ലൈന്‍ തകര്‍ന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
മണിക്കൂറുകളോളം സംസ്ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ ഹൈടെന്‍ഷന്‍ ലൈന്‍ തകര്‍ന്ന് സംസ്ഥാനപാതയിലേക്കു പൊട്ടിവീഴുകയായിരുന്നു. ഈ സമയം റോഡില്‍ വാഹനങ്ങളും ആളുകളുമില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കെ.എസ്.ഇ.ബി അധികൃതരും മുക്കം പൊലിസും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. അപകടത്തെ തുടര്‍ന്ന് മുക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏറെനേരം വൈദ്യുതി മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."