ഡ്രൈവറുടെ മനോധൈര്യം; ചുരത്തില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചിറക്കി
തിരുവമ്പാടി: കഴിഞ്ഞദിവസം കക്കാടംപൊയിലില്‍ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് ചുരത്തില്‍ ഇടിച്ചിറക്കിയ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതനാകാതെ ഡ്രൈവര്‍ ജെയ്‌സണ്‍. രാവിലെ പതിനൊന്നിനാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. നായാടാംപൊയിലില്‍ നിന്ന് രാവിലെ 10.15ന് നിറയെ യാത്രക്കാരുമായി കോഴിക്കോട്ടേക്കു പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസാണ് കൂമ്പാറ പീടികപ്പാറക്കു സമീപം വളവില്‍ നിയന്ത്രണം വിട്ടത്.
ശബ്ദം കേട്ട് ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബ്രേക്ക് ഡൗണാണെന്ന് മനസിലായതെന്ന് ഡ്രൈവര്‍ ജെയ്‌സണ്‍ പറഞ്ഞു. ഹാന്‍ഡ് ബ്രേക്കിട്ടെങ്കിലും വണ്ടി ഉലഞ്ഞു. വലതുഭാഗത്ത് വന്‍കൊക്കയാണ്. തൊട്ടടുത്ത് ഹെയര്‍പിന്‍ വളവും. സമചിത്തത നഷ്ടപ്പെടാതെയും യാത്രക്കാരെ അറിയിക്കാതെയും ജെയ്‌സണ്‍ ഇടതുഭാഗത്തെ അഴുക്കുചാലില്‍ ഇറക്കി. ചെങ്കുത്തായ ഇറക്കമായതിനാല്‍ ബസ് ഊര്‍ന്നിറങ്ങുകയായിരുന്നു. ഇതിനിടയില്‍ ബസ് ആടിയുലഞ്ഞു. യാത്രക്കാര്‍ പരിഭ്രാന്തരാകും മുന്‍പു തന്നെ ജെയ്‌സണ്‍ സാഹസികമായി ഇടതുഭാഗത്തെ ഡ്രൈനേജില്‍ ഇടിച്ചിറക്കുകയായിരുന്നു. ഇതിനിടയില്‍ മില്‍മയുടെ ലോറി കയറിവന്നെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും ജെയ്‌സണ്‍ പറഞ്ഞു. 20 മീറ്റര്‍ കൂടി മുന്നോട്ടുപോയിരുന്നുവെങ്കില്‍ ബസ് 150 അടിയിലേറെ താഴ്ചയിലേക്ക് പതിക്കുമായിരുന്നു.
70ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ചെങ്കുത്തായ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടിട്ടും യാത്രക്കാര്‍ക്ക് ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തിയ െ്രെഡവര്‍ ജെയ്‌സണെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു. കാല്‍ നൂറ്റാണ്ട് മുന്‍പ് ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."