നവമാധ്യമ കൂട്ടായ്മയുടെ കൈതാങ്ങില്‍ പണയാധാരം തിരിച്ചെടുത്തു
പട്ടാമ്പി: ഭവന വായ്പയുടെ തിരിച്ചടവ് തീരുംമുമ്പ് വാഹനാപകടത്തില്‍ മരണമടഞ്ഞ യുവാവിന്റെ കുടുംബത്തിന് പണയാധാരം തിരിച്ചെടുക്കാന്‍ നവ മാധ്യമ കൂട്ടായ്മയുടെ കൈത്താങ്ങ്. മരുതൂരില്‍ താമസിക്കുന്ന തെക്കുംകര വളപ്പില്‍ അബൂബക്കറിന്റെ മകന്‍ ബിന്‍ഷാദ് ഒരു വര്‍ഷം മുമ്പ് മലപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. വീടുപണിയുന്നതിന് പട്ടാമ്പി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ഭീഷണി നേരിടുമോ എന്ന ആധിയിലായിയിരുന്നു ബിന്‍ഷാദിന്റെ കുടുംബം കഴിഞ്ഞിരുന്നത.് എന്റെ ഗ്രാമം ഞാങ്ങാട്ടിരി എന്ന പേരിലുള്ള വാട്‌സ് ആപ് കൂട്ടായ്മ പ്രശ്‌നം ഏറ്റെടുത്ത് സഹായഹസ്തം നീട്ടിയത്. നിരവധി പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ ഒരു ലക്ഷം രൂപ സമാഹരിച്ചു. അതിനു പുറമെ പ്രവാസി സുഹൃത്തുക്കളും സഹായിക്കാന്‍ സന്നദ്ധരായി രംഗത്തുവന്നു. ബുധനാഴ്ച ഉച്ചക്ക് ബാങ്ക് മാനേജരുടെ ചേമ്പറില്‍ വെച്ച് തുക ബിന്‍ഷാദിന്റെ പിതാവിന് കൈമാറി. തുടര്‍ന്ന് വായ്പ തുക പൂര്‍ണ്ണമായും ബാങ്കിലടച്ച് ആധാരം തിരിച്ചെടുത്ത് കൈമാറി. വാട്‌സ് ആപ് കൂട്ടായ്മയുടെ പ്രവര്‍ത്തകരായ ടി.ടി.മുസ്തഫ, മനോജ് കറൊള്ളി, സൈനു കേലശ്ശേരി, ടി.വി.യൂസഫ്, ടി.ടി. ഷരീഫ് എന്നിവര്‍ ബാങ്കില്‍ നടന്ന കൈമാറ്റ ചടങ്ങില്‍ സംബന്ധിച്ചു. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കൂട്ടായ്മ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സജീവമാവുമെന്ന് അഡ്മിന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."