HOME
DETAILS

തൃശൂര്‍ പൂരം: സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളായി

  
backup
April 20 2018 | 06:04 AM

%e0%b4%a4%e0%b5%83%e0%b4%b6%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b0

 

തൃശൂര്‍: കര്‍ശനമായ സുരക്ഷ മാനദണ്ഡങ്ങളോടെ ഇക്കുറി തൃശൂര്‍ പൂരം ആഘോഷമായി നടക്കും. ഏപ്രില്‍ 25, 26 തീയതികളില്‍ നടക്കുന്ന പൂരത്തിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറേറ്റ് ഡോ. രേണുരാജ് ഉത്തരവിറക്കി.
പൂരം ദിവസങ്ങളായ ഏപ്രില്‍ 25, 26 തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലികോം എന്നിവയുടെ ഉപയോഗം ശ്രീവടക്കുംനാഥന്‍ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായും നിരോധിച്ചു. കൂടാതെ കാഴ്ചകള്‍ മറക്കുന്ന വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്ക് അലോസരമുണ്ടാകുന്ന ഉച്ചത്തിലുളള ശബ്ദം പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, ലേസര്‍ ലൈറ്റുകള്‍, എന്നിവയുടെ ഉപയോഗവും ഏപ്രില്‍ 25, 26 തീയതികളില്‍ നിരോധിച്ചു. ആന എഴുന്നുളളിപ്പും വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവിന്റെയും അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദ്ദേശ എല്ലാവരും പാലിക്കണം.
നീരുളളവയോ മദപ്പാട് ഉളളവയോ വെടിക്കെട്ട് നടത്തുമ്പോള്‍ വിരണ്ടോടുന്നവയോ സ്വതവേ വികൃതികളോ ആയ ആനകളെ ഏപ്രില്‍ 24, 25, 26 തീയതികളില്‍ തൃശൂര്‍ പട്ടണാതിര്‍ത്തിക്കുളളില്‍ പ്രവേശിപ്പിക്കുകയോ പൂരം എഴുന്നളളിപ്പിന് ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. ആനകളെ എഴുന്നുളളിക്കുന്നതിന് ആവശ്യമായ രേഖകള്‍ പൊലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ മുമ്പാകെ ഹാജരാക്കണം. മുന്‍കാലങ്ങളില്‍ ആളപായം വരുത്തിയിട്ടുളള ആനകളെ എഴുന്നളളിപ്പിന് ഉപയോഗിക്കാന്‍ പാടില്ല.
പൂരത്തിന് എഴുന്നളളിക്കുന്ന ക്ഷേത്രങ്ങളുടെ ഭാരവാഹികള്‍, ആന ഉടമസ്ഥന്‍മാര്‍, പാപ്പാന്‍മാര്‍, ക്രമസമാധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉത്തരവ് നടപ്പാക്കണം.
ഘടക ക്ഷേത്രപൂരങ്ങള്‍ക്ക് എഴുന്നളളിപ്പിന് സമയം നിശ്ചയിച്ചിട്ടുണ്ട്. കണിമംഗലം ശാസ്താ ക്ഷേത്രത്തിന് 25ന് രാവിലെ 7.30 മുതല്‍ 8.30 വരെയും വൈകിട്ട് എട്ടു മുതല്‍ ഒന്‍പതു വരെയുമാണ് സമയം. ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം-രാവിലെ 7.45 മുതല്‍ 8.45 വരെ, വൈകിട്ട് 8.15 മുതല്‍ 9.15 വരെ, പനമുക്കുംപിളളി ക്ഷേത്രം രാവിലെ 8 മുതല്‍ 9 വരെ, വൈകിട്ട് 8.30 മുതല്‍ 9.30 വരെ, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം രാവിലെ 8.30 മുതല്‍ 9.30 വരെ, വൈകിട്ട് 9 മുതല്‍ 10 വരെ, ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം രാവിലെ 9 മുതല്‍ 10 വരെയും, വൈകീട്ട് 10 മുതല്‍ 11 വരെ.
ചൂരക്കാട്ടുകാവ് ഭഗവതി ക്ഷേത്രം രാവിലെ 9.30 മുതല്‍ 11 വരെ, രാത്രി 10.30 മുതല്‍ 12 വരെ, അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം രാവിലെ 10 മുതല്‍ 12 വരെ, രാത്രി 11 മുതല്‍ 12.30 വരെ, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം രാവിലെ 11 മുതല്‍ ഒന്നു വരെ.
രാത്രി 12 മുതല്‍ ഒന്നു വരെ പാറമേക്കാവ് ഭഗവതി ക്ഷേത്രം ഉച്ചക്ക് 12 മുതല്‍ വൈകിട്ട് 6.30 വരെ, രാത്രി 10.30 മുതല്‍ 26ന് പുലര്‍ച്ച 2.30 വരെ തിരുവമ്പാടി ക്ഷേത്രം രാവിലെ 7 മുതല്‍ 11 വരെ, രാത്രി 10.30 മുതല്‍ 26 പുലര്‍ച്ച 2.30 വരെ എന്നിങ്ങനെയാണ് പൂരം എഴുന്നളളിപ്പ് സമയം നിശ്ചയിച്ചിട്ടുളളത്.
ഏപ്രില്‍ 26 രാവിലെ 7.30 മുതല്‍ 11.30 വരെ പാറമേക്കാവിനും രാവിലെ 8 മുതല്‍ 12 വരെ തിരുവമ്പാടിയ്ക്കും പൂരം എഴുന്നളളിപ്പിന് സമയം അനുവദിച്ചിട്ടുണ്ട്.
പൂരങ്ങള്‍ അനുവദിച്ച സമയത്ത് തന്നെ പൂര്‍ത്തിയാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  14 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  23 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  28 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago