ജി.എസ്.ടി അവ്യക്തത: വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുന്നെന്ന്
ആലപ്പുഴ : ജി.എസ്.ടിയിലെ അവ്യക്തതയും ഗുരുതരമായ സാങ്കേതിക തകരാറുകളും മൂലം സംസ്ഥാനത്തെ നികുതി വ്യാപാര മേഖലകള്‍ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണെന്നു ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ ഇല്ലാതാകുന്ന വാറ്റ്, സര്‍വിസ് ടാക്‌സ് തുടങ്ങിയ വകുപ്പുകള്‍ 11-12 സാമ്പത്തിക വര്‍ഷം മുതലുള്ള കണക്കുകള്‍ വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത് ഇടിവെട്ടിയവന്റെ തലയില്‍ പാമ്പു കടിച്ചതിന് തുല്യമാണ്. ഭരണഘടനാ സ്ഥാപനമായ അക്കൗണ്ട് ജനറല്‍ പൂര്‍ത്തിയാക്കിയ കണക്കുകള്‍ പോലും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുന്നതി വ്യാപാര സമൂഹത്തിന് തിരരിച്ചടിയാകുമെന്നും അവര്‍ കുറ്റപ്പെടുത്തി. നികുതി പ്രാക്ടീസ് ചെയ്യുന്നതില്‍ അരനൂറ്റാണ്ട് വരെ പരിചയസമ്പത്തുള്ള കണ്‍സള്‍ട്ടന്റുമാര്‍ക്ക് ജിഎസ്ടി പ്രാക്ടീസ് ചെയ്യാന്‍ അഞ്ച് വര്‍ഷം മുന്‍പരിചയം വേണമെന്ന ജി.എസ്.ടി കൗണ്‍സിലിന്റെ നിബന്ധന അന്ധന്‍ കുരുടനെ കണ്ടതിന് തുല്യമാണെന്നും ഈ തുഗ്ലക്ക് പരിഷ്‌ക്കരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജിഎസ്ടി കൗണ്‍സിലിനും നിവേദനം നല്‍കിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ജി.എസ്.ടി. നടപ്പാക്കി ഒമ്പതുമാസം പിന്നിട്ടിട്ടും നിയമങ്ങളിലും ചട്ടങ്ങളിലും സുതാര്യത വരുത്താനോ വ്യക്തതവരുത്താനോ കഴിഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."