HOME
DETAILS

തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോ നിര്‍മാണം ഇഴയുന്നു

  
backup
April 21 2018 | 06:04 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f

 


തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോ നിര്‍മാണം ഇഴയുന്നു. സബ് ഡിപ്പോയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ 2011 ഫെബ്രുവരി 28നാണ് തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആറു വര്‍ഷം പിന്നിടുമ്പോഴും സബ് ഡിപ്പോ കെട്ടിട നിര്‍മാണ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
തിരുവമ്പാടി പുല്ലൂരാംപാറ റോഡിന് സമീപം കറ്റിയാട്ടാണ് കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോക്കുള്ള 1.75 ഏക്കര്‍ ഭൂമി. പഞ്ചായത്ത് 45 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലം കെ.എസ്.ആര്‍.ടി.സിക്ക് കൈമാറിയിട്ട് രണ്ടു വര്‍ഷത്തോളമായി. കെട്ടിട നിര്‍മാണത്തിനായി മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി അനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ച് ഭൂമി മണ്ണിട്ട് നിരപ്പാക്കി സംരക്ഷണ ഭിത്തി നിര്‍മിച്ചിട്ടുണ്ട്. നിലവിലെ എം.എല്‍.എ ജോര്‍ജ് .എം.തോമസിന്റെ വികസന ഫണ്ടില്‍നിന്ന് മൂന്നു കോടി രൂപ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണത്തിന് ഒച്ചിന്റെ വേഗതയാണെന്നാണ് ആക്ഷേപം.
ബസ് സ്റ്റാന്‍ഡ്, വര്‍ക്ക്‌ഷോപ്പ് ഉള്‍പ്പെടെയുള്ള കെട്ടിടമാണ് സബ് ഡിപ്പോക്കായി നിര്‍മിക്കേണ്ടത്. എന്നാല്‍ പ്രവൃത്തിക്ക് ഇതുവരെ സര്‍ക്കാരിന്റെ സാങ്കേതികാനുമതി ലഭിച്ചിട്ടില്ല. കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.പരിമിതികളില്‍ വീര്‍പ്പുമുട്ടിയാണ് ഓപറേറ്റിങ് സെന്ററിന്റെ നിലവിലെ പ്രവര്‍ത്തനം.
തിരുവമ്പാടി ബസ് സ്റ്റാന്‍ഡിലെ പഞ്ചായത്ത് കെട്ടിടത്തിലാണ് നിലവില്‍ ഓപറേറ്റിങ് സെന്റര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സ്ഥലത്ത് വാടകക്ക് പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പ് അസൗകര്യങ്ങള്‍ക്ക് നടുവിലാണ്. ചെറിയൊരു ഷെഡിലാണ് വര്‍ക്ക്‌ഷോപ്പ്. ഉപകരണങ്ങള്‍ സൂക്ഷിക്കാനോ ബസുകളുടെ തകരാറുകള്‍ കണ്ടെത്തുന്നതിനോ മതിയായ സംവിധാനങ്ങള്‍ ഇവിടെയില്ല. ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഇവിടെ സ്ഥാപിക്കാത്തതിനാല്‍ പലപ്പോഴും കേടാകുന്ന ബസുകള്‍ താമരശ്ശേരിയിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യവുമുണ്ട്. വേനല്‍മഴയില്‍ തന്നെ വര്‍ക്ക്‌ഷോപ്പ് ചളിക്കുളമായി മാറിയതിനാല്‍ താല്‍ക്കാലിക ഷെഡിലേക്ക് പോലും ബസുകള്‍ ഇറക്കാന്‍ കഴിയുന്നില്ല. തിരുവമ്പാടി പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് മഴയാകുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ പാര്‍ക്കിങ്.
അതേസമയം സബ് ഡിപ്പോ നിര്‍മാണത്തിന് ഏറ്റെടുത്ത് നിരപ്പാക്കിയ സ്ഥലത്ത് ഇപ്പോള്‍ ഫുട്‌ബോള്‍ കളിയാണ് നടക്കുന്നത്. കളി മൂലം പ്രദേശത്ത് പൊടിശല്ല്യം രൂക്ഷമാകുന്നതായും പരാതി ഉയരുന്നുണ്ട്. അടുത്ത് തന്നെ സബ് ഡിപ്പോ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് തിരുവമ്പാടി നിവാസികള്‍. 33 ബസുകളുള്ള തിരുവമ്പാടി ഓപറേറ്റിങ് സെന്ററില്‍നിന്ന് പരാധീനതകള്‍ക്കിടയിലും 30 ഷെഡ്യൂളുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ശരാശരി 2.85 ലക്ഷം രൂപയാണ് ദിനംപ്രതി കലക്ഷന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്തിന് ശ്വാസം മുട്ടി എല്‍.ഡി.എഫില്‍ തുടരണം?; സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് സുധാകരന്‍

Kerala
  •  3 months ago
No Image

കഴുത്തില്‍ കുരുക്കിടുന്നതിനു മുമ്പ് സി.പി.എം എന്ന തടവറയില്‍ നിന്നും പുറത്തുചാടുന്നതാണ് അന്‍വറിനു നല്ലത്: ചെറിയാന്‍ ഫിലിപ്പ്

Kerala
  •  3 months ago
No Image

'അര്‍ജുന്റെ കുടുംബത്തോട് ക്ഷമചോദിക്കുന്നു'; ഭരണകൂടം സഹകരിക്കുന്നില്ല, തിരച്ചില്‍ നിര്‍ത്തി മടങ്ങി ഈശ്വര്‍ മാല്‍പെ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

റെയില്‍വേ ട്രാക്കില്‍ സിലിണ്ടര്‍; ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  3 months ago
No Image

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണം; അന്‍വറിനെതിരെ സി.പി.എം

Kerala
  •  3 months ago
No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago