ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് ചാള്‍സന്റെ നീന്തല്‍ പരിശീലനം നാളെ
പയ്യന്നൂര്‍: നൂറ് മിനുട്ടിനുള്ളില്‍ നൂറുപേരെ നീന്തല്‍ പഠിപ്പിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിക്കാനൊരുങ്ങി ചാള്സന്. ഏഴിമല സ്വദേശിയും കേരള ടൂറിസം ലൈഫ് ഗാര്‍ഡും നീന്തലിലൂടെ ലോക റെക്കോര്‍ഡ് ജേതാവുമായ ചാള്‍സന്റെ പുതിയ ദൗത്യമാണ് നാളെ കവ്വായി കായലിന്റെ ഭാഗമായുള്ള രാമന്തളി ഏറന്‍ പുഴയില്‍
നടക്കുന്നത്. ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, യു.ആര്.എഫ് വേള്‍ഡ് റെക്കോര്‍ഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നിവ ലക്ഷ്യം വച്ചുള്ള അത്യപൂര്‍വമായ നീന്തല്‍ പരിശീലനമാണ് നടത്തുന്നത്. മാസങ്ങളോളമുള്ള പരിശീലനത്തിലൂടെ ഒരു മണിക്കൂറിനുള്ളില്‍ യാതൊരു വിധ ഉപകരണങ്ങളും ശരീരസ്പര്ശനവുമില്ലാതെ നീന്തല്‍ പരിശീലിപ്പിക്കുന്ന പഠന രീതിയാണ് ചാള്സണ് സി.എസ്.ടി ശൈലിയിലൂടെ നടപ്പാക്കാന്‍ പോകുന്നത്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് ഓഫിഷ്യല്‍ ജൂറി യാസര്‍ അറാഫത്ത്, കാര്‍ട്ടൂണിസ്റ്റ് എം. ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് പരിശീലനം. ഇതോടൊപ്പം ഗിന്നസ് ജേതാക്കളുടെ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11ന് സമാപന സമ്മേളനം കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം.വി ഗോവിന്ദന്, ഒ.കെ ശശി, കെ.വി ഗണേശന്, പി. ചാള്സണ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."