HOME
DETAILS
MAL
വരാപ്പുഴ വീടാക്രമണം: പ്രതികള്‍ക്ക് ജാമ്യം
backup
April 21 2018 | 10:04 AM
കൊച്ചി: വരാപ്പുഴയില്‍ വീടാക്രമിച്ച കേസിലെ ഒന്‍പത് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മരിച്ച ശ്രീജിത്തിന്റെ സഹോദരന് സജിത് അടക്കമുള്ളവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. അതേസമയം വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ ദീപക്കിനെതിരെ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പുറത്തുവന്നു. സ്റ്റേഷനില്‍ വച്ച് ദീപക് ശ്രീജിത്തിനെ മര്‍ദിച്ചതായി കൂട്ടുപ്രതികള്‍ മൊഴി നല്കി. വൈകീട്ടോടെ ദീപക്കിനെ കോടതിയില്‍ ഹാജരാക്കും. ശ്രീജിത്തിന്റെ സഹോദരന് സജിത്ത് ഉള്‍പ്പടെയുള്ളവരുടെ മൊഴികളാണ് വരാപ്പുഴ എസ്.ഐ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്താന്‍ നിര്‍ണായക തെളിവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."