HOME
DETAILS
MAL
ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍: കേരളത്തിന് രണ്ടാം സ്ഥാനം
backup
April 21 2018 | 20:04 PM
മുംബൈ: മംബൈയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ മീറ്റില്‍ (അണ്ടര്‍ 19) കേരളത്തിന് രണ്ടാം സ്ഥാനം. ഫൈനലില്‍ ഡല്‍ഹിയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കേരളം പൊരുതി തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ 19നാണ് മീറ്റ് തുടങ്ങിയത്. കേരളം ആദ്യ റൗണ്ടില്‍ ജമ്മു കശ്മിരിനെ 2-1നും നവോദയയെ 3-0ത്തിനും മിസോറമിനെ 2-1നും ഐ.എസ്.പിയുവിനെ 1-0നും പരാജയപ്പെടുത്തി ഗ്രൂപ്പ് ജേതാക്കളായി. ക്വാര്‍ട്ടറില്‍ ഉത്തര്‍പ്രദേശിനെ മറുപടിയില്ലാത്ത രണ്ട്
ഗോളിന് വീഴ്ത്തിയാണ് കേരളം സെമിയിലേക്ക് കടന്നത്. സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ ഹരിയാനയെ 4-2ന് പരാജയപ്പെടുത്തി കേരളം ഫൈനലിലേക്ക് മുന്നേറി. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി കേരളത്തിന്റെ നായകന്‍ റിന്‍ഷാദ് എം ചോക്കാടിനെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."