കെ.എസ്.ടി.യു സംസ്ഥാന ക്യാംപ് കൊല്ലത്ത്
കൊല്ലം: കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ സംസ്ഥാന നേതൃക്യാംപ് 24നും 25നും കൊല്ലത്ത് കൊട്ടിയം ക്രിസ്തുജ്യോതി അനിമേഷന്‍ സെന്ററില്‍ നടക്കും. 24ന് രാവിലെ 10.30ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. എ.കെ സൈനുദ്ദീന്‍ അധ്യക്ഷനാകും. വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. പി ചെറിയ മുഹമ്മദ്, മുന്‍ എം.എല്‍.എ ഡോ. എ യൂനസ് കുഞ്ഞ്് തുടങ്ങിയവര്‍ സംസാരിക്കും. 25ന് ഉച്ചക്ക് ഒന്നിന് സമാപന സമ്മേളനം നടക്കും.
പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അധ്യാപകരുടെ നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി എത്രയും പെട്ടെന്ന് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.അന്‍സാറുദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ്, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് യൂസഫ് ചേലപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി എ.ഷാനവാസ്, ഭാരവാഹികളായ റെജി തടിക്കാട്, ഫൈസല്‍ നിലമേല്‍, തേവലക്കര ജെ.എം നാസറുദ്ദീന്‍, നുജുമുദ്ദീന്‍ ചവറ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."