കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം: രണ്ടാം തവണയും സര്‍ഗ പ്രതിഭയായി അബ്ദുസലാം വാഫി പുലിക്കാട്
കല്‍പ്പറ്റ: തൃശൂര്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ രണ്ടാം തവണയും സര്‍ഗ പ്രതിഭയായി അബ്ദുസലാം വാഫി പുലിക്കാടിനെ തെരഞ്ഞെടുത്തു.
മുന്‍വര്‍ഷങ്ങളില്‍ നിന്നും ഏറെ മികച്ച വിജയം കാഴ്ചവച്ചാണ് ഇത്തവണയും സലാം വാഫി ഈ സ്ഥാനത്തിന് അര്‍ഹനായത്.
അറബിക് പ്രബന്ധ രചന, അറബിക് കവിത, അറബിക് കഥ എന്നിവയില്‍ ഒന്നാം സ്ഥാനവും ഉറുദു പ്രബന്ധം, ഉറുദു കവിത എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിയാണ് സര്‍ഗ പ്രതിഭാ പട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന മത്സരത്തില്‍ അറബിക് കവിതയിലും അറബിക് കഥയിലും ഒന്നാം സ്ഥാനവും നേടി സാഹിത്യ പ്രതിഭാ പുരസ്കാരത്തിന് അര്‍ഹനായിരുന്നു.
കൂടാതെ മുട്ടിലില്‍ നടന്ന എഫ് സോണ്‍ കലോത്സവത്തിലും അറബിക് പ്രസംഗം, അറബിക് കഥ, അറബിക് പ്രബന്ധം, ഉറുദു കവിത എന്നിവയില്‍ ഒന്നാം സ്ഥാനവും ഉറുദു പ്രബന്ധം, അറബിക് കവിത എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി സര്‍ഗപ്രതിഭാ പട്ടവും കരസ്ഥമാക്കിയിരുന്നു. മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ എം.എ അറബിക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്്ലാമിക് അക്കാദമി പൂര്‍വ വിദ്യാര്‍ഥിയും നിലവില്‍ കല്‍പ്പറ്റ ഗൂഡല്ലായ് കുന്നിലെ പള്ളിലിയില്‍ ഖത്വീബും മദ്റസാ അധ്യാപകനുമായി ജോലി ചെയ്തുവരുന്നുണ്ട്.
തരുവണ പുലിക്കാട് തിരുവങ്ങാടന്‍ മമ്മു- ബിയ്യാത്തു ദമ്പതികളുടെ മകനാണ്. ഇബ്റാഹീം, റസീന, സഫിയ, റംസീന എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."