എസ്.കെ.എസ്.എസ്.എഫ് ജില്ലാ ആദര്‍ശ സമ്മേളനം മെയ് 11ന് ഇടപ്പള്ളിയില്‍
ഇടപ്പള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍, സമസ്തയുടെ ആഹ്വാന പ്രകാരം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന ആദര്‍ശ സമ്മേളന പരിപാടികളുടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ആദര്‍ശ സമ്മേളനം മെയ് 11ന് വൈകിട്ട് 7.00 ന് ഇടപ്പള്ളി നാട്ടിക ഉസ്താദ് നഗറില്‍ നടക്കും.
ചേരാനല്ലൂര്‍ സി.എം.എ മദ്്‌റസയില്‍ നടന്ന ജില്ലാ സമ്മേളന പ്രഖ്യാപന കണ്‍വന്‍ഷനില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി ഉദ്ഘാടനവും സമ്മേളന പ്രഖ്യാപനവും നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹുദവിയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ധിഖ് കുഴിവേലിപ്പടി സ്വാഗതം പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സ്റ്ററ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, എസ്. വൈ. എസ്. ജില്ലാ സെക്രട്ടറി കബീര്‍ മുട്ടം എന്നിവര്‍ ആശംസയര്‍പ്പിച്ചു. പരീകുഞ്ഞ്, മാലിക് പേങ്ങാട്ടുശ്ശേരി, നിഷാദ് കുഞ്ചാട്ടുകര, ആസിഫ് കാരുവള്ളി, നിസാര്‍ എടത്തല, ഷാജഹാന്‍ ഖാസിമി, മന്‍സൂര്‍, അജാസ്, സൈദുഹാജി, എം.എ. മുഹമ്മദ്, അബ്ദുറഹ്മാന്‍, അലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തില്‍ വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.
30ന് മുമ്പായി മുഴുവന്‍ മേഖലാ കണ്‍വന്‍ഷനുകള്‍ വിളിച്ച് ചേര്‍ക്കാനും തുടര്‍ന്ന് മെയ് 4, 5, 6 തിയതികളില്‍ ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും കണ്‍വെന്‍ഷനുകള്‍ ചേരുകയും സമ്മേളന വിജയത്തിന് വേണ്ട മുഴുവന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. കണ്‍വെന്‍ഷനുകളില്‍ സമസ്തയുടെ മുഴുവന്‍ പേഷക സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."