ലോകത്തിന് മുന്നില്‍ ഉയര്‍ന്നുകേട്ട ഇന്ത്യയുടെ ശബ്ദം ദുര്‍ബലമായിരിക്കുന്നു: ആന്റോ ആന്റണി എം.പി
എരുമേലി: സ്വാതന്ത്രം ലഭിച്ച കാലം മുതല്‍ ലോകത്തിന് മുന്നില്‍ ശക്തമായി ഉയര്‍ന്നുകേട്ട ഇന്ത്യയുടെ ശബ്ദം ഇന്ന് ദുര്ബലമായിരിക്കുന്നുവെന്നും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് വഴിമാറുന്നുവെന്നും ആന്റോ ആന്റണി എം.പി. കത്വ, ഉന്നാവ സംഭവങ്ങളെ അപലപിച്ചുകൊണ്ട് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച വൈകിട്ട് എരുമേലി പേട്ടക്കവലയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ജമാഅത്ത് പ്രസിഡന്റ് അഡ്വ. ഹാജി പി.എച്ച് ഷാജഹാന് അധ്യക്ഷനായി. നൈാര്‍ ജുമാ മസ്ജിദ് ഇമാം ഹാജി ടി.എസ് അബ്ദുല്‍ കെരീം മൗലവി, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍, ഇമാം ഏകോപന സമിതി ചെയര്മാന് അല്‍ഹാജ് മുഹമ്മദ് നദീര്‍ മൗലവി, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ അബ്ദുല്‍ കെരീം, ജമാഅത്ത് സെക്രട്ടറി നൈസാം പി. അഷ്റഫ്, ട്രഷറര്‍ നാസര്‍ പനച്ചി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."