HOME
DETAILS
MAL
ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി
October 14, 2024 | 1:40 PM
മസ്‌കത്ത്:ഒമാനിലെ തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി പ്രഖ്യാപിച്ചു.
ഒമാനിൽ അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമർദം ശക്തമായ മഴക്ക് ഇടയാക്കുമെന്ന സാഹചര്യത്തിൽ നാഷണൽ കമ്മിറ്റി ഫോർ എമെർജൻസി മാനേജ്മന്റ് മസ്കത്ത്, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ നാളെ മുതൽ ഓഫിസുകളിൽ വർക്ക് സസ്പെൻഡ് ചെയ്യാനും റിമോട്ട്/ വർക്ക് ഫ്രം ഹോം ആക്കാനും നിർദ്ദേശം നൽകിയി്രിക്കുന്നത്.
അൽ വുസ്ത - നോർത്ത് അൽ ബത്തിന - സൗത്ത് അൽ ബതിന, അൽ ദഖിലിയ - അൽ ദാഹിറ - അൽ ബുറൈമി ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."