കൊല്ലം ബീച്ചില്‍ മണല്‍ ശില്പം തീര്‍ത്തു
കൊല്ലം: സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ഥം ഇപ്റ്റ കൊല്ലം സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ബീച്ചില്‍ മണല്‍ ശില്‍പ്പം തീര്‍ത്തു. ഇപ്റ്റ കൊല്ലം ജില്ലാ കൗണ്‍സിലംഗം രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തില്‍ ഇപ്റ്റയുടെ ലോഗോയാണ് മണലില്‍ തയ്യാറാക്കിയത്. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം അഡ്വ. ആര്. വിജയകുമാര്‍ ശില്പത്തിന്റെ പ്രദര്‍ശനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവന് ലാലി, ഇപ്റ്റ ജില്ലാ ആക്ടിങ് സെക്രട്ടറി പോണാല്‍ നന്ദകുമാര്‍, സി.പി.ഐ സിറ്റി കമ്മിറ്റിയംഗങ്ങളായ എസ്. സജീവ്, കെ.എസ് സജിത്ത്, എ.ഐ.വൈ.എഫ് സിറ്റി കമ്മിറ്റി സെക്രട്ടറി എം. നൗഷാദ്, ഇപ്റ്റ സിറ്റി ഭാരവാഹികളായ റാഫി കാമ്പിശ്ശേരി, എന്‍. മോഹനന്, എം.ബി ഭൂപേഷ്, എം. മുരുകലാല്, വി. രമേശ്ബാബു, ജി. ജയകുമാര്‍ സംബന്ധിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് സമാപന ദിവസമായ ഏപ്രില്‍ 29 വരെ മണല്‍ ശില്പ പ്രദര്‍ശനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."