ഭൂമിതട്ടിപ്പ്: കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും 25ന്
കൊല്ലം: പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെയും മല്പത്തൂര് പരിസ്ഥിതി സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ വെളിയം ഭൂമി കുംഭകോണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 25ന് കൊല്ലം കലക്ടറ്റിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഏകോപനസമിതി ഭാരവാഹി എ.എ കബീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വി.എം.സുധീരന് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യും. 144 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വിജിലന്‍സ് കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ധര്‍ണയില്‍ ആവശ്യപ്പെടും.
കേരളത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകൂടിയായ വെളിയം തട്ടിപ്പില്‍ എസ്.ബി.ഐ, ഐ.ഒ.ബി, വിവിധ കോര്‍പറേറ്റീവ് ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 25 കോടിയോളം രൂപ വ്യാജ ആധാരത്തിന്റെ മറവില്‍ ചിലര്‍ തട്ടിയെടുത്തതും അന്വേഷിക്കണമെന്ന് കബീര്‍ പറഞ്ഞു.
എസ്. ബാബുജി, വി.കെ സന്തോഷ് കുമാര്‍, ബിജു. ജി, ബി.ഒ ഉദയകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."