ഭാരതപ്പുഴയോരത്ത് ത്രിദിന ചിത്രകലാ ക്യാംപ്
എടപ്പാള്‍: നിളയെ അറിയുന്നതിനും നിളയനുഭവങ്ങളെ പങ്കു വയ്ക്കുന്നതിനും പുഴച്ചിത്രങ്ങള് ഒരുക്കി കലാകാരന്മാര്.
തവനൂരിലെ പുഴയോരത്താണ് 'തിട്ട നിളയും നിറവും' എന്ന പേരില്‍ ത്രിദിന ചിത്രകലാ ക്യാംപ് സംഘടിപ്പിച്ചത്. പൊന്നാനിയിലെ ചിത്രകലാകാരന്മാരുടെ കൂട്ടായ്മയായ 'ചാര്ക്കോര്' സംഘടനയുടെ നേതൃത്വത്തില്‍ തവനൂര്‍ ശ്രുതി കലാവേദിയുടെ സഹകരണത്തോടുകൂടിയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. 25-ളം ചിത്രകലാകാരന്മാരാണ് ക്യാംപില്‍ നിളയുടെ വിവിധ ഭാവങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നത്.
ഭാരതപ്പുഴയില്‍ നിന്ന് ശേഖരിച്ച മണ്ണും കല്ലും ചെളിയുമാണ് ചായക്കൂട്ടുകളായി ഉപയോഗിക്കുന്നത്. പരിപാടിയുടെ ഭാഗമായി വൈകുന്നേരങ്ങളില്‍ പുഴവര്ത്തമാനം, പുഴക്കവിതകള്‍ ,പുനര്‍ജ്ജനി ഡോക്യുമെന്ററി, സന്തൂര്‍ കച്ചേരി ,കളരിപ്പയറ്റ് ,എന്നിവ നടന്നു. ക്യാംപിന്റെ ഉദ്ഘാടനം കലാനിരൂപകന് വിജയകുമാര്‍ മേനോന് നിര്‍വഹിച്ചു. സമാപനം ഇന്ന് ടി.എ.സത്യപാലന് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."