HOME
DETAILS
MAL
ശ്രീജിത്തിനെ ഡോക്ടര്‍ പരിശോധിച്ചില്ലെന്ന് ഭാര്യ അഖില
backup
April 22 2018 | 07:04 AM
വരാപ്പുഴ: ശ്രീജിത്തിനെ മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ അഖില. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ശ്രീജിത്തിനെ പരിശോധിച്ചിട്ടില്ലെന്ന് അഖില പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നില്‍ പൊലിസിന് അനുകൂലമായ മൊഴിയാണ് ഡോക്ടര്‍ നല്‍കിയതെന്നും അഖില വ്യതക്തമാക്കി.
നേരത്തെ ഉണ്ടായ പരുക്കാണെന്ന തരത്തിലാണ് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശരിയായ രീതിയില്‍ ശ്രീജിത്തിനെ ലേഡി ഡോക്ടര്‍ പരിശോധിച്ചില്ല. പരിശോധിച്ചിരുന്നെങ്കില്‍ ശ്രീജിത്തിന്റെ ജീവന് രക്ഷിക്കാമായിരുന്നു. മെഡിക്കല്‍ പരിശോധനക്ക് പോയപ്പോള്‍ ഡോക്ടര്‍ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു നല്കി. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഖില പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."