ഇലഞ്ഞി പൂത്തുലഞ്ഞു മേളങ്ങളുടെ മേളത്തിന് തണലേകാന്‍
തൃശൂര്‍: പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരമെങ്കില്‍ മേളങ്ങളുടെ മേളമാണ് ഇലഞ്ഞിത്തറ മേളം. പാണ്ടിമേളത്തിന്റെ സമസ്ത ഭാവങ്ങളും കെട്ടഴിക്കുന്നത് ഇലഞ്ഞിമരച്ചുവട്ടിലാണ്. തൃശൂര്‍ പൂരത്തിന്റെ ആതിഥേയനായ വടക്കുംനാഥ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്താണ് ഇലഞ്ഞിമരം. ഇലഞ്ഞിത്തറക്കല്‍ മേളം കൊട്ടിക്കലാശിക്കുന്നതിനാലാണ് ഇലഞ്ഞിത്തറ മേളമെന്ന പേരുവീണത്. 250ല്‍ പരം കലാകാരന്മാര്‍ ഒരേമനസോടെ രണ്ടര മണിക്കൂര്‍ അണിനിരന്ന് അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറമേളത്തിന് പകരംവെക്കാന്‍ ലോകത്തില്‍ മറ്റൊരു സിംഫണിയില്ല. തുടര്‍ച്ചയായി ഇരുപതാം വര്‍ഷവും മേളകലയുടെ തമ്പുരാന്‍ എന്നു വിശേഷിപ്പിക്കുന്ന പെരുവനം കുട്ടന്‍മാരാരാണ് ഇലഞ്ഞിത്തറ മേളത്തിന് പ്രമാണം.
പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് പതിനഞ്ചാനപ്പുറത്ത് ഉച്ചക്ക് എഴുന്നള്ളിപ്പ് തുടങ്ങി ഇലഞ്ഞിത്തറയിലേക്ക് പാറമേക്കാവ് ഭഗവതി എത്തുന്നതോടെ ഇലഞ്ഞിത്തറമേളം ആരംഭിക്കുകയായി. ആയിരകണക്കിന് മേളാസ്വാദകര്‍ ഇലഞ്ഞി പൂമണമേറ്റ് മേളം ആസ്വദിക്കുന്നത് അപൂര്‍വ കാഴ്ച്ചയാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് പടര്‍ന്നു പന്തലിച്ച ഇലഞ്ഞിയുടെ ചുവട്ടിലാണ് മേളം അരങ്ങേറിയിരുന്നത് എന്നാല്‍ 2004 അവസാനം ഇലഞ്ഞിമരം കടപുഴകി വീണു ഉയര്‍ത്തിനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പകരം പുതിയ ഇലഞ്ഞിത്തൈ വെക്കുകയായിരുന്നു. 2006 ല്‍ പീച്ചി വനഗവേഷണകേന്ദ്രത്തില്‍ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇലഞ്ഞി. അന്നത്തെ കൊച്ചിന്‍ ദേവസം ബോര്‍ഡ് പ്രസിഡണ്ട് വിജയരാഘവന്റെയും തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം മാധവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ ഇലഞ്ഞിത്തൈയുടെ കടയിലെ മണ്ണ് സഹിതം കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് ഇപ്പോഴത്തെ ഇലഞ്ഞിമരം.
ഇപ്പോള്‍ വളര്‍ന്നു പന്തലിച്ച ഇലഞ്ഞിക്ക് 12 വയസായി. ഇപ്പോള്‍ ഇലഞ്ഞിമരത്തിനു സമീപം പന്തല്‍ കെട്ടിയാണ് മേളം നടക്കുന്നത്. പൂത്തു നില്‍ക്കുന്ന ഇലഞ്ഞിമരം കാണാന്‍ പൂരപ്രേമികളുടെ പ്രവാഹമാണ്.
ഇരുപത്തി അഞ്ചിന് നടക്കുന്ന മുപ്പത് മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിലെ ഏറ്റവും ജനപ്രിയമായതാണ് ഇലഞ്ഞിത്തറമേളം.
ഈ വര്‍ഷത്തോടെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറക്കല്‍ സ്ഥാപിച്ച 20 വര്‍ഷത്തെ റെക്കോര്‍ഡ് മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇക്കുറി പെരുവനം (64 ) ചെണ്ടയേന്തുന്നത്. അടുത്ത വര്‍ഷം അത് സാധിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
75 കാരനായ കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍മാരാരും ഇടതും വലത്തുമായി കുട്ടന്‍മാരാര്‍ക്ക് ചെണ്ടക്കോലില്‍ ശക്തി പകരും. കുട്ടന്‍മാരാരുടെ മകന്‍ കാര്‍ത്തികും മേളനിരയിലുണ്ട്. ദീര്‍ഘകാലം തിരുവമ്പാടി വിഭാഗത്തില്‍ പഞ്ചവാദ്യത്തില്‍ പ്രാമാണികനായിരുന്ന അന്നമനട പരമേശ്വരമാരാരുടെ മകന്‍ കലാമണ്ഡലം ഹരീഷും ഇക്കുറി ഇലഞ്ഞിത്തറ മേളനിരയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."