പറക്കുന്നതിനിടെ എയര്‍ ഇന്ത്യ കുലുങ്ങി, ജനല്‍പാളി അടര്‍ന്നുവീണു, മൂന്നുപേര്‍ക്ക് പരുക്ക്- വീഡിയോ
ന്യൂഡല്‍ഹി: 240 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനം ശക്തമായി കുലുങ്ങുകയും ജനല്‍പാളി അടര്‍ന്നുവീഴുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അമൃത്‌സറില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു പറന്ന എയര്‍ ഇന്ത്യ 462 ബോയിങ് 787 വിമാനമാണ് യാത്രക്കാരെ ഭീതിയിലാക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
വിമാനം കുലുങ്ങുന്നതിന്റെയും അടര്‍ന്നുവീണ ജനല്‍പാളി നേരെയാക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. 8,000 അടിയില്‍ നിന്ന് 21,000 അടി ഉയരത്തിലേക്ക് വിമാനം ചാടുന്നതിനിടെയാണ് 10-15 മിനിറ്റ് നീണ്ട കുലുക്കമുണ്ടായത്.
ഇതോടെ ഒരു യാത്രക്കാരന്റെ തല മുകളിലെ ലഗേജ് ക്യാബിനില്‍ ഇടിച്ചു. ജനല്‍പാളി അടര്‍ന്നുവീണാണ് മറ്റു രണ്ടു പേര്‍ക്ക് പരുക്കേറ്റത്. കൂടെ, ക്യാബിനില്‍ നിന്ന് ഓക്‌സിജന്‍ മാസ്‌കും താഴെ വീഴുകയുമുണ്ടായി.
എമര്‍ജന്‍സി പ്രതികരണ സംഘത്തില്‍പ്പെട്ടവര്‍ ഉടന്‍ തന്നെ ജനല്‍പാളി ഘടിപ്പിക്കുകയും ലാന്റിങിനു ശേഷം പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തുവെന്ന് എയര്‍ഇന്ത്യ അറിയിച്ചു. ചെറിയ പരുക്കുകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."