കേന്ദ്ര കമ്മിറ്റിയില്‍ കണ്ണൂരില്‍നിന്ന് എട്ടുപേര്‍
പി. നിഖില്‍ കുമാര്‍
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലും കണ്ണൂരിനാണ് കരുത്ത്. എട്ടുപേരാണ് കണ്ണൂരില്‍നിന്ന് സി.സിയിലെത്തിയത്. 95 അംഗങ്ങളുള്ള കേന്ദ്ര കമ്മിറ്റിയിലാണ് കണ്ണൂരില്‍നിന്ന് എട്ടുപേരെ തെരഞ്ഞെടുത്തത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.കെ പത്മനാഭന്‍, പി.കെ ശ്രീമതി, ഇ.പി ജയരാജന്‍, കെ.കെ ഷൈലജ എന്നിവരായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍.
ഇവരെ കൂടാതെ എം.വി ഗോവിന്ദനും മഹാരാഷ്ട്രയില്‍ നിന്നുള്ള വിജു കൃഷ്ണനും കേന്ദ്ര കമ്മിറ്റിയില്‍ ഇടംപിടിച്ചു. കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് വിജു കൃഷ്ണന്‍. മഹാരാഷ്ട്രയില്‍ നടന്ന ലോങ് മാര്‍ച്ചില്‍ നേതൃസ്ഥാനത്തും ഇദ്ദേഹം ഉണ്ടായിരുന്നു. എം.വി ഗോവിന്ദന്‍ സി.സിയില്‍ എത്തിയതോടെ കേരളത്തിലും സി.പി.എം സംസ്ഥാന ഘടകത്തില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
എം.വി ഗോവിന്ദന്‍ 1970ലാണ് സി.പി.എം അംഗമാവുന്നത്. യുവജനപ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം കെ.എസ്.വൈ.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അഞ്ചുപേരില്‍ ഒരാളായിരുന്നു. ഡി.വൈ.എഫ്.ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായും പിന്നീട് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1991ല്‍ കോഴിക്കോട്ടു നടന്ന സമ്മേളനത്തില്‍ സി.പി.എം സംസ്ഥാനകമ്മിറ്റി അംഗമായി. 2006ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1996ലും 2001ലും തളിപ്പറമ്പില്‍നിന്ന് നിയമസഭാംഗമായിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റിയില്‍ എത്തിയ വിജു കൃഷ്ണന്‍ കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ്. അച്ഛന്‍ കൃഷ്ണന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് സോയില്‍ കണ്‍സര്‍വേഷന്‍ തെക്കന്‍ മേഖലാ ഡയറക്ടറായിരുന്നു. ബംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളജിലും ഡല്‍ഹി ജെ.എന്‍.യുവിലുമായി വിദ്യാഭ്യാസം.
സെന്റ് ജോസഫ്‌സ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുമേധാവിയായി. പിന്നീട് ജോലി രാജിവച്ച് പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."