HOME
DETAILS

ഹര്‍ത്താല്‍: ചുമത്തിയത് കനത്ത വകുപ്പുകള്‍; ജയിലുകള്‍ നിറഞ്ഞു

  
backup
April 23 2018 | 01:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%81%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d

കോഴിക്കോട്: ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് തുടരുന്നതിനിടയില്‍ റിമാന്‍ഡ് ജയിലുകള്‍ നിറഞ്ഞു. ഹര്‍ത്താലില്‍ നടന്ന അക്രമത്തിന്റെ പേരില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തവരെ കോടതി റിമാന്‍ഡ് ചെയ്തതോടെയാണ് ജില്ലാ, സബ് ജയിലുകള്‍ നിറഞ്ഞത്. കൂടുതല്‍ പേര്‍ അറസ്റ്റ് ചെയ്യപ്പെട്ട മലപ്പുറം ജില്ലയിലെ ജയിലുകള്‍ നിറഞ്ഞതിനാല്‍ പുതുതായി റിമാന്‍ഡിലാകുന്നവരെ കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. എന്നാല്‍, കോഴിക്കോട്ടെ ജയിലും നിറഞ്ഞിരിക്കുകയാണ്. മലപ്പുറത്തുനിന്ന് അറസ്റ്റിലായവരില്‍ ചിലരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജയിലിലേക്കും മാറ്റിയിട്ടുണ്ട്. 205 പേരെ പാര്‍പ്പിക്കാവുന്ന കോഴിക്കോട് ജില്ലാ ജയിലില്‍ ഇപ്പോള്‍ 400 ലധികം തടവുകാരുണ്ട്. ഇതില്‍ 80 പേരെ മലപ്പുറത്തുനിന്ന് കൊണ്ടുവന്നതാണ്. സബ് ജയിലില്‍ 50 പേര്‍ക്കാണ് സൗകര്യമുള്ളത്. ഇവിടെ 66 പേരുണ്ട്. മലപ്പുറത്തെ അറസ്റ്റ് 500 കവിഞ്ഞു. കോഴിക്കോട് 175 പേരാണ് അറസ്റ്റിലായത്. 52 പേര്‍ റിമാന്‍ഡിലാണ്. കോഴിക്കോട് സിറ്റി പൊലിസ് പരിധിയില്‍ 31 കേസുകളിലായി 133 പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറല്‍ പരിധിയില്‍ നൂറിലധികം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. താമരശേരിയില്‍ 95 പേര്‍ക്കെതിരേയാണ് കേസുള്ളത്. കൊടുവള്ളിയില്‍ നൂറിലധികം പേര്‍ക്കെതിരേ കേസുണ്ട്.
പ്രതിഷേധിച്ചവരേയും പ്രതിഷേധ പ്രകടനം നോക്കി നിന്നവരേയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ അധികവും വിദ്യാര്‍ഥികളും യുവാക്കളുമാണ്. പ്രതിഷേധത്തിന്റെ വിഡിയോ പരിശോധിച്ചാണ് പല സ്ഥലങ്ങളിലും അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നു അവധിക്കു വന്നവരും ഉടനെ പോകാനിരിക്കുന്നവരുംവരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ടു വിവിധ ജയിലുകളിലാണ്. ജയിലുകളില്‍ കഴിയുന്ന പല വിദ്യാര്‍ഥികള്‍ക്കും ഉടന്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ പഠനം മുടങ്ങുന്ന അവസ്ഥയാണുള്ളത്. കത്‌വ പെണ്‍കുട്ടിയുടെ ഫോട്ടോയും പേരുംവച്ചതിനെ തുടര്‍ന്ന് ബാനറിനു പിന്നില്‍ അണി നിരന്നവര്‍ക്കെതിരേ പോക്‌സോ നിയമവും ചുമത്തിയിരിക്കുകയാണ്.
കോഴിക്കോട് സിറ്റിയിലെ ട്രാഫിക് കാമറകളും നാട്ടിന്‍പുറത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ കാമറയും പരിശോധിച്ചാണ് അക്രമങ്ങളില്‍ പങ്കെടുത്തവരെ പൊലിസ് കണ്ടെത്തുന്നത്. ഇനിയും അറസ്റ്റ് തുടരാനാണ് സാധ്യത.
സെക്ഷന്‍ 143, 147, 283, 353, 117, 120 ബി, 228 എ പ്രകാരം കലാപത്തിന് ആഹ്വാനം ചെയ്യല്‍, ഗൂഢാലോചന, അന്യായമായി സംഘംചേരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിനെ കൈയേറ്റം ചെയ്യല്‍, ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തല്‍, പോക്‌സോ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ പലസ്ഥലത്തും ചുമത്തിയിട്ടുള്ളത്. ഹര്‍ത്താല്‍ ആഹ്വാന സന്ദേശം പ്രചരിപ്പിച്ച വാട്‌സ്ആപ്പ് അഡ്മിന്‍മാര്‍ക്കെതിരേ പോക്‌സോ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. അറിയാതെ അഡ്മിനായവരും ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചവരുമെല്ലാം ഇതോടെ ആശങ്കയിലായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: വിചാരണക്കോടതി വെറുതേവിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല; തറയില്‍ തോര്‍ത്ത് വിരിച്ച് ഇരിക്കുമെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

Kerala
  •  2 months ago
No Image

എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ പുക; പരിഭ്രാന്തരായി യാത്രക്കാര്‍, തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരെ തിരിച്ചിറക്കി

Kerala
  •  2 months ago
No Image

ഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം

Kerala
  •  2 months ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago