യു.പിയില്‍ ഒരുദിവസം റിപ്പോര്‍ട്ട് ചെയ്തത് നാലു പീഡനങ്ങള്‍
ലഖ്‌നൗ: 12 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നാല് കുട്ടികള്‍ക്കുനേരെ പീഡനം. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ 12 വയസില്‍ താഴെ പ്രായമുള്ളവരാണ്. റാംപൂരില്‍ ഏഴ് വയസുകാരിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചതാണ് ഒരു കേസ്. വെള്ളം ശേഖരിക്കാന്‍ പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കനൗജില്‍ 11 വയസുകാരിയായ പെണ്‍കുട്ടിയെ സ്വന്തം അമ്മാവന്‍ പീഡിപ്പിച്ചതാണ് രണ്ടാമത്തെ സംഭവം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്തായിരുന്നു പീഡനം. മുസഫര്‍നഗറില്‍ 13കാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതാണ് മറ്റൊരു സംഭവം. തലവേദനയെ തുടര്‍ന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കുട്ടിയെയാണ് ഡോക്ടര്‍ ബലാത്സംഗം ചെയ്തത്. ക്ലിനിക്കില്‍ മയക്കുമരുന്ന് കുത്തിവച്ച് തളര്‍ത്തിയ ശേഷമായിരുന്നു പീഡനം.
രണ്ടുദിവസത്തെ പീഡനത്തിനു ശേഷം മൂന്നാം ദിവസമാണ് കുട്ടിയെ വിട്ടയച്ചത്. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതാണ് നാലാമത്തെ സംഭവം. കത്്‌വ , ഉന്നാവോ, സൂറത്ത് ബലാത്സംഗങ്ങളില്‍ രാജ്യം പ്രതിഷേധങ്ങളില്‍ മുങ്ങി നില്‍ക്കെയാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."