യമനില്‍ 19 എണ്ണക്കപ്പലുകള്‍ ഹൂതി തടങ്കലില്‍
റിയാദ്: യമനിലെ ഹുദൈദ തുറമുഖത്തേക്കടുപ്പിക്കാന്‍ കഴിയാതെ പത്തൊന്‍പത് എണ്ണക്കപ്പലുകള്‍ ഹൂതി തടങ്കലില്‍. യമനിലെ സഊദി അംബാസിഡര്‍ മുഹമ്മദ് അല്‍ ജാബിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. യമനിലെ വിമത വിഭാഗമായ ഹൂതികളുടെ കീഴിലുള്ള ആയുധധാരികളാണ് ഹുദൈദക്കടുത്തെ മുസ്തഖഫില്‍ നടുക്കടലില്‍ കപ്പലുകള്‍ തടഞ്ഞുവച്ചിരിക്കുന്നത്.
സംഭവത്തില്‍ യമന്‍ കാമ്പ്രാന്‍സീവ് ഹ്യുമാനിറ്റേറിയന്‍ സപ്പോര്‍ട്ട് സെന്റര്‍ (വൈ. സി.എച്.ഒ) ആശങ്ക അറിയിച്ചു.
യമനില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇറാന്‍ അനുകൂല ഹൂതികള്‍ വര്‍ഷങ്ങളായി ഹുദൈദ തുറമുഖം കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇതുവഴി ആയുധകടത്തു നടക്കുന്നുണ്ടെന്നും ഹൂതികളുടെ സാമ്പത്തിക സ്രോതസായും പ്രവര്‍ത്തിക്കുന്നതായി അംബാസിഡര്‍ പറഞ്ഞു. തടങ്കലില്‍ വച്ചിരിക്കുന്ന കപ്പലുകള്‍ ഹൂതികള്‍ തകര്‍ക്കാനിടയായാല്‍ ചെങ്കടലിലും പരിസരങ്ങളിലും ഗുരുതരമായ പ്രകൃതി ദുരന്തമായിരിക്കും ഫലമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."