മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അനേ്വഷണം
കോട്ടയം: മാന്നാനം കെ. ഇ. കോളജില്‍ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് അന്വേഷണ സമിതിയെ നിയോഗിച്ചതായി മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അറിയിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. എസ്. മുരളി, ഡോ. ആര്. പ്രഗാഷ്, ഡോ. കെ. ഷറഫുദ്ദീന്, സ്കൂള്‍ ഒഫ് ബയോ സയന്‍സസ് പ്രൊഫസര്‍ ഡോ. ബി. പ്രകാശ് കുമാര്‍, സര്‍വകലാശാല ഹെല്‍ത്ത് സെന്റര്‍ ആര്.എം.ഒ, സര്‍വകലാശാല എന്‍ജിനിയര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് അന്വേഷിക്കുക. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സമിതി കെ. ഇ. കോളജ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. കോളജിലെ കുടിവെള്ള വിതരണം, ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങിയ വസ്തുതകള്‍ വിലയിരുത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."