മാമ്പഴക്കാലം ആഘോഷമാക്കാന്‍ 3 പാനീയങ്ങള്‍
മാംഗോ ലെമനൈഡ്
ചേരുവകള്‍
- മാമ്പഴം -രണ്ട് കപ്പ്
- നാരങ്ങാനീര്- അര കപ്പ്
- പഞ്ചസാര- നാല് കപ്പ്
- തണുത്ത വെള്ളം- രണ്ട് കപ്പ്
തയ്യാറാക്കുന്ന വിധം
സോസ്പാനില്‍ പഞ്ചസാരയും വെള്ളവും ചെറിയ ചൂടില്‍ യോജിപ്പിച്ചെടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞ ശേഷം ചൂടാറാനായി മാറ്റിവെക്കുക.
മാമ്പഴം നന്നായി മിക്സിയില്‍ അടിച്ച് അരിച്ചെടുക്കുക. ശേഷം നാരങ്ങാ നീര് ചേര്‍ത്ത് നേരത്തെ തയ്യാറാക്കി വെച്ച പഞ്ചസാര ലായനി ചേര്‍ത്തിളക്കുക. ഐസ് ക്യൂബുകള്‍ ചേര്‍ത്ത് ഉപയോഗിക്കാം.
മാംഗോ കൊളാഡ
ചേരുവകള്‍
- മാമ്പഴച്ചാറ്- അരക്കപ്പ്
- മാമ്പഴം ചെറുതായി അരിഞ്ഞത്- അരക്കപ്പ്
- തേങ്ങാപ്പാല്‍- കാല്‍ക്കപ്പ്
- നാരങ്ങാനീര്- ഒരു ടീസ്പൂണ്‍
- ഐസ് ക്യൂബ്സ്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
മാമ്പഴക്കഷ്ണങ്ങള്‍ വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരച്ചെടുക്കുക. അതിലേക്ക് തേങ്ങാപ്പാലും നാരങ്ങാനീരും മാമ്പഴച്ചാറും നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഐസ് ക്യൂബ്സ് ചേര്‍ത്ത് ഒന്നുകൂടെ മിക്സിയില്‍ അടിച്ചെടുത്ത ശേഷം ഗ്ലാസില്‍ പകര്‍ന്ന് ഉപയോഗിക്കാം.
മാംഗോ ഫിസ്
- ഇഞ്ചി നീര്- അരക്കപ്പ്
- പുതിന- അരക്കപ്പ്
- മാമ്പഴച്ചാറ്- കാല്‍ക്കപ്പ്
- നാരങ്ങാനീര്- രണ്ട് സ്പൂണ്‍
- പഞ്ചസാരപ്പാനി- രണ്ട് സ്പൂണ്‍
- ഐസ് ക്യൂബ്സ്- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
മാമ്പഴച്ചാറ് പഞ്ചസാരപാനിയുമായി യോജിപ്പിക്കുക. (മധുരം അധികം ആവശ്യമുള്ളവര്‍ക്ക് പഞ്ചസാരപാനി അധികം ചേര്‍ക്കാവുന്നതാണ്.) ശേഷം ഐസ് ക്യൂബ്സും ഇഞ്ചിനീരും പുതിനയും ചേര്‍ത്തിളക്കി വിളമ്പാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."