നഴ്‌സുമാര്‍ക്ക് വിജയം; ശമ്പളവിജ്ഞാപനം ഇറങ്ങി
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ഏറ്റവും കുറഞ്ഞ വേതനം 20,000 രൂപയായുള്ള വിജ്ഞാപനമാണിറങ്ങിയത്. നിയമനസെക്രട്ടറി വിജ്ഞാപനത്തില്‍ ഒപ്പിട്ടു. ശമ്പളം പരിഷ്‌കരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ എ.അലക്‌സാണ്ടറാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സുപ്രിം കോടതി നിര്‍ദേശിച്ച ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ച സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വിജ്ഞാപനപ്രകാരം ഏറ്റവും കുറഞ്ഞവേതനം 20,000 രൂപയാണ്. അതായത് 50 കിടക്കകളുള്ള ആശുപത്രികളില്‍ ഏറ്റവും കുറഞ്ഞ വേതനമായ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24,400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29,200 രൂപ, 200ന് മുകളില്‍ കിടക്കകളുണ്ടെങ്കില്‍ 32,400 രൂപവരെയാണ് വിജ്ഞാപനം പ്രകാരമുള്ള നഴ്‌സുമാരുടെ ശമ്പളം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇത് ധാരണയായിരുന്നു.
പണിമുടക്കികൊണ്ട് നാളെ രാവിലെ 10 മുതല്‍ ചേര്‍ത്തലയില്‍ നിന്നും ലോങ്മാര്‍ച്ച് ആരംഭിക്കാനായിരുന്നു സമരസമിതിയുടെ തീരുമാനം. എന്നാല്‍, സ്ത്രീകള്‍ കൂടുതലുള്ള മാര്‍ച്ച് രാജ്യത്ത് തന്നെ വലിയ ചര്‍ച്ചയാകാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി പ്രശ്‌നപരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."