പെന്ഷന് പരിഷ്കരണം നിക്കരാഗ്വന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
മനാഗുവ: പെന്ഷന് പരിഷ്കരണത്തിനെതിരേയുള്ള ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ നിക്കരാഗ്വന്‍ സര്‍ക്കാര്‍ കീഴടങ്ങി. പെന്ഷന് തീരുമാനം പിന്‍വലിക്കുന്നുവെന്ന് പ്രസിഡന്റ് ഡാനിയല്‍ ഓര്ട്ടഗെ പ്രഖ്യാപിച്ചു.
രാജ്യത്തെ സാഹചര്യം കണിക്കിലെടുത്താണ് പരിഷ്കരണ തീരുമാനം പിന്‍വലിക്കുന്നത്. ആക്രമികള്‍ പരസ്പരം കൊല്ലാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് ക്രമസമാധാന നില പുനസ്ഥാപിക്കണം. ആക്രമണങ്ങളും കൊള്ളയും തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പെന്ഷന് പരിഷ്കരണത്തിനെതിരേ ഏപ്രില്‍ 18ന് ആണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രക്ഷോഭത്തില്‍ ഇതുവരെ 25 പേര് കൊല്ലപ്പെട്ടുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചത്. 67പേര്‍ക്ക് പൊലിസ് വെടിവയ്പില്‍ പരുക്കേറ്റിട്ടുണ്ട്. 43 പേരെ കാണാതായി. തൊഴിലാളികള്‍ക്കും വിവിധ കമ്പനി ജീവനക്കാര്‍ക്കുമുള്ള പെന്ഷന് വിഹിതം വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള ഗുണം വെട്ടിച്ചുരുക്കുകയും ചെയ്ത നടപടിയാണ് രാജ്യത്തെ വന്‍ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.
തലസ്ഥാന നഗരിയായ മനാഗുവയില് ആരംഭിച്ച പ്രക്ഷോഭം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."