HOME
DETAILS

പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുങ്ങി കൊല്ലം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ചത് ഏറേ ദുരന്തമുണ്ടാക്കി: കാനം രാജേന്ദ്രന്‍

  
backup
April 24 2018 | 02:04 AM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92

 

കൊല്ലം: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ചത് ഏറെ ദുരന്തം ഉണ്ടാക്കിയിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് വിശദീകരിക്കാന്‍ ആശ്രാമത്തെ സ്വാഗതസംഘം ഓഫിസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ കാനം.
വേറിട്ടു നില്‍ക്കുന്ന 60ഓളം കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ട്. എല്ലാവരുമായും പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ട്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ ഒരിക്കലും ശത്രുതയോടെ കാണാറില്ല. വഴിതെറ്റിപ്പോയ സഹോദരങ്ങല്‍ എന്ന മനോഭാവമേ പാര്‍ട്ടിയ്ക്കുള്ളൂ. ഇതിന്റെ ഭാഗമായാണ് (സി.പി.ഐ.എം.എല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഭരണഘടനാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന തീവ്ര ആഭിമുഖ്യമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളോട് സി.പി.ഐക്ക് ബന്ധമില്ല. എന്നാല്‍ അവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ നയത്തോട് യോജിക്കില്ല. ഇത്തരം സംഘടനകള്‍ ഉടലെടുത്തതിന് പിന്നിലെ സാമൂഹ്യ യാഥാര്‍ഥ്യത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്ന് കാനം പറഞ്ഞു.
കരടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. മാര്‍ച്ചില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കരട് തയാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച നിലപാട് പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലിസ് നയം ശരിയാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശന നടപടി വേണം. 2011ലെ പൊലിസ് ആക്ടില്‍ പറയുന്നതുപോലെ പ്രമാദമായ കേസുകള്‍ അന്വേഷിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാരിന് പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കാം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ്. 10 പകരം പ്രതിനിധികള്‍ ഉള്‍പ്പെടെ 110 പ്രതിനിധികള്‍ കേരളത്തെ പ്രതിനിധീകരിക്കും. ആകെ 906 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിദേശ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പതിവ് ഇപ്പോഴില്ല. എന്നാല്‍ ഇവരുടെ സന്ദേശവും അനുഭവങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കാനം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  12 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  43 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago