വീടിന്റെ കാര്‍ ഷെഡില്‍ നിന്ന് റേഷനരി പിടിച്ചെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍
കിളിമാനൂര്‍: നഗരൂരിലെ ഒരു വീടിന്റെ കാര്‍ ഷെഡില്‍ നിന്നും റേഷനരിയും ഗോതമ്പും പിടിച്ചെടുത്ത സംഭവത്തില്‍ ഒരാളെ ആറ്റിങ്ങല്‍ പൊലിസ് അറസ്റ്റ് ചെയ്തു .നഗരൂര്‍ ആലിന്റെ മൂട് മേലെ വിള വീട്ടില്‍ സെയ്ത് മുഹമ്മദ് (27) ആണ് അറസ്റ്റിലായത് .കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നഗരൂര്‍ മുസ്ലീം ജുമാ മസ്ജിദിനു എതിര്‍ വശം റസിയ ബീവിയുടെ മേലെ വിള വീടിന്റെ കാര്‍ ഷെഡില്‍ നിന്നാണ് ദിവസങ്ങള്‍ക്കു മുന്‍പ് അരിയും ഗോതമ്പും പിടിച്ചെടുത്തത്. 150 തോളം ചാക്ക് അരിയും 50 തോളം ചാക്ക് ഗോതമ്പും ആണ് പിടികൂടിയത്.
നഗരൂരിലും ചുറ്റുവട്ടത്തും ഉള്ള ചില റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ വിലക്ക് വാങ്ങി അമിത വിലക്ക് വില്‍ക്കുന്നതിനായിരുന്നു പദ്ധതിയെന്ന് പൊലിസ് പറഞ്ഞു. കിളിമാനൂരില്‍ റേഷന്‍ സാധനങ്ങളുടെ മറിച്ചുവില്‍പന വ്യാപകമാണ് .ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട അരി നല്‍കാതിരുന്നും, അളവില്‍ കുറച്ചു നല്‍കിയും തട്ടിപ്പ് നടത്തിയ ശേഷം അവ സ്വകാര്യ മില്ലുകളിലേക്ക് കടത്തുകയാണ് പതിവ്. സംഭവവുമായി ബന്ധപ്പെട്ട് ചില റേഷന്‍ വ്യാപാരികളെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവ് ലഭിക്കാതിരുന്നതിനാല്‍ അവരെ വിട്ടയച്ചതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."