മരിച്ചവര്‍ക്കും അന്തസ്സുണ്ട്; സുപ്രിം കോടതി
ന്യൂഡല്‍ഹി: മരിച്ചവര്‍ക്കും അന്തസ്സുണ്ട്, പേരും മുഖവും വെളിപ്പെടുത്തി അവരെ നിന്ദിക്കരുതെന്ന് കത്‌വ വിഷയമടമുള്ള ബലാത്സംഗക്കേസുകളിലെ ഇരകളുടെ മഖവും പേരും വെളിപ്പെടുത്തുന്ന കാര്യത്തില്‍ സുപ്രിംകോടതി. ഇരയുടെ വിവരങ്ങള്‍, അതു മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും യാതോരു കാരണവശാലും വെളിപ്പെടുത്തരുത് എന്നാണ് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം.
ഐ.പി.സി സെക്ഷന്‍ 228-എ പ്രകാരം, ലൈംഗീക പീഡനത്തിന് ഇരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ സംബന്ധച്ചുള്ള നിയമം പുനഃപരിശോധിക്കവെയാണ് സുപ്രിംകോടതി ഇങ്ങനെ പറഞ്ഞത്. ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്ടങ്ങുന്ന ബെഞ്ചാണ് മുതിര്‍ന്ന നിയമജ്ഞ ഇന്ദിരാ ജയ്‌സിങ് ഉയര്‍ത്തിയ സെക്ഷന്‍ 228-എയുടെ വിഷയ പരിശോധിച്ചത്.
ഇര പ്രായപുര്‍ത്തിയാകാത്തവരായാലും മാനസികാസ്വാസ്ഥ്യമുള്ളവരായാലും അവര്‍ സ്വകാര്യത അര്‍ഹിക്കുന്നവെന്നും, ജീവിതം മുഴുവന്‍ അങ്ങനെയോരപമാനം അവര്‍ക്ക് താങ്ങാന്‍ സാധിക്കില്ലെന്നും സുപ്രിം കോടതി പറഞ്ഞു. ഇരയുടെ മാതാപിതാക്കളുടെ സമ്മതം ഇതില്‍ അപ്രസക്തമാണെന്നും സുപ്രികോടതി വ്യകതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."