HOME
DETAILS

ഒരു രൂപ പോലും ചെലവഴിക്കാതെ ന്യൂനപക്ഷ പദ്ധതികൾ

  
ടി. മുഹമ്മദ്
March 04, 2026 | 3:27 AM

Minority projects without spending a single rupee

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ചില പദ്ധതികളിൽ നടപ്പു സാമ്പത്തിക വർഷം ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് രേഖകൾ. നിയമസഭയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ചോദ്യത്തിന്  മന്ത്രി വി. അബ്ദുറഹിമാൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള വിവാഹപൂർവ കൗൺസലിങ് പദ്ധതിയിലേക്ക് 50 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. 

സ്വയംതൊഴിൽ പദ്ധതിക്കായി 500 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. അതിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പിനായി 82 ലക്ഷം രൂപയും സി.എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിനായി (പുതിയത്) 800 ലക്ഷം രൂപയും മദർതെരേസ സ്‌കോളർഷിപ്പിനായി 68 ലക്ഷം രൂപയും വകയിരുത്തിയെങ്കിലും ഒരു രൂപയും ചെലവഴിച്ചിട്ടില്ലെന്ന് നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ എൻ.ഐ.സി പോർട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സ്‌കോളർഷിപ്പ് വിതരണം വൈകിപ്പിച്ചതെന്നും സ്‌കോളർഷിപ്പുകൾക്കുള്ള തുക ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും കഴിഞ്ഞ മാസം നൽകിയ മറുപടിയിൽ പറയുന്നുണ്ട്. 

മറ്റു പദ്ധതികളിലും ബജറ്റിൽ വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും തമ്മിൽ വലിയ അന്തരം പ്രകടമാണ്. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് 500 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 81.5 ലക്ഷം മാത്രമാണ്. വ്യക്തിത്വ വികസന-കരിയർ ഗൈഡൻസ് പരിശീലനത്തിന് 120 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 54.22 ലക്ഷം രൂപ മാത്രമാണെന്നും നിയമസഭയിൽ മന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  20 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  20 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  20 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  20 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  20 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  20 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  20 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  20 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  20 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  20 days ago