ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴിയും പൊലിസ് മര്‍ദിച്ചു
കൊച്ചി: കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ശ്രീജിത്തിനെ എസ്.ഐ ദീപക്കും ആര്‍.ടിഎഫ് പൊലിസുകാരും അതിക്രൂരമായി മര്‍ദിക്കുന്നത്് തങ്ങള്‍നേരില്‍ കണ്ടെന്ന് ശ്രീജിത്തിനൊപ്പം പൊലിസ് അറസ്റ്റുചെയ്തവര്‍. എസ്.ഐ ദീപക്ക് സ്റ്റേഷനില്‍ പാതിരാത്രി എത്തിയ ഉടന്‍ തന്നെ തങ്ങളെ മര്‍ദിക്കുകയായിരുന്നു. വയറുവേദനകൊണ്ട് പുളഞ്ഞ ശ്രീജിത്തിനെ അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു അടിവയറ്റില്‍ ചവിട്ടിയത്. എസ്.ഐയുടെ മര്‍ദനത്തെ തുടര്‍ന്ന് പലപ്പോഴും ശ്രീജിത്ത് താഴെ വീണു. വയറുവേദനകൊണ്ട് അവശനായിട്ടും ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയാറായിരുന്നില്ല. ആറാംതിയതി രാത്രി അറസ്റ്റുചെയ്ത ശ്രീജിത്തിനെ ഏഴാംതിയതി രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ആരാണ് കൊണ്ടുപോയതെന്നറിയില്ല. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും ശ്രീജിത്തിനെ ജീപ്പില്‍ വച്ച് മര്‍ദിച്ചതായാണ് പിന്നീട് മനസിലായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ശ്രീജിത്തിന്റെ മുഖത്ത് പരുക്കേറ്റപാടുകളില്ലായിരുന്നു. തിരിച്ചെത്തിയപ്പോള്‍ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നു. തന്നെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ ആര്‍.ടി.എഫുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ശ്രീജിത്ത് പറഞ്ഞതായും ഇവര്‍ വെളിപ്പെടുത്തി.
ശ്രീജിത്ത് അറസ്റ്റിലായ അതേ ദിവസം തന്നെ പൊലിസ് പിടികൂടിയ വിനു.വി.പി, ശരത്, സുബി,ശ്രീജിത്തിന്റെ സഹോദരന്‍ സജിത് എന്നിവരാണ് ഇന്നലെ ശ്രീജിത്തിന്റെ വീട്ടില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."