HOME
DETAILS
MAL
സഊദിയില്‍ മലപ്പുറം സ്വദേശി ജോലി സ്ഥലത്ത് മരിച്ച നിലയില്‍
backup
April 25 2018 | 16:04 PM
റിയാദ്: ജിദ്ദയില്‍ മലയാളിയെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കരിപ്പൂര്‍ താഴത്തേപള്ളിയാളി അബ്ദുറസാഖിനെയാണ് (43 ) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിദ്ദ സീസിയയില്‍ കണ്ണടക്കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഈ സ്ഥാപനത്തിനകത്താണ് റസാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്ക് പോകാനുള്ള പരിശ്രമത്തിലായിരുന്നു. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ ടി.പി ഉസ്മാന്‍ കോയായുടെ മകനാണ്. ഭാര്യ: ഹാജറ, മക്കള്‍: നജ്‌വ (പ്ലസ്ടു വിദ്യാര്‍ത്ഥിനി), റഹ്ദ (ഒന്‍പതാം ക്ലാസ്), ആദിഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."