സന്‍സദ് ആദര്‍ശ് ഗ്രാമ യോജന: ചാലിയാര്‍ പഞ്ചായത്തില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നു
നിലമ്പൂര്‍: പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാലിയാര്‍ പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പദ്ധതികളൊരുങ്ങുന്നു.
ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
കാന്‍സര്‍ കിഡ്നി രോഗ നിര്‍ണയ ക്യാംപ്, പട്ടികവര്‍ഗ കോളനികളെ ബന്ധിപ്പിച്ചുളള ടെലി മെഡിസിന് പരിപാടി, ആദിവാസികള്‍ക്ക് സിക്കിള്‍സെല്‍ അനീമിയ നിര്‍ണയ ക്യാംപും പ്രതിരോധം, രോഗ പ്രതിരോധ നടപടികള്‍, ഇമ്മ്യൂണൈസേഷന്‍ എന്നിവയ്ക്ക് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ (ഐ.ഇ.സി) പി.എച്ച്.സി, സബ് സെന്ററുകളുടെ നവീകരണം, പി.എച്ച്.സിയില്‍ പൊതു സാനിറ്റേഷന്‍ യൂനിറ്റ് നിര്‍മിക്കുക, ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോ തെറാപ്പി നടത്തുന്നതിനു വേണ്ടിയുള്ള കെട്ടിടം, ഫിസിയോ തെറാപ്പിക്കുളള ഉപകരണങ്ങള്‍ തുടങ്ങിയവ ഒരുക്കും.
എസ്.ടി കോളനികളില്‍ ക്യാംപ് നടത്തുമ്പോള്‍ മരുന്നുകള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍, ആയുര്‍വേദ ആശുപത്രിയില്‍ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള അനലൈസറുകള്‍, ഡിസ്പെന്‍സറിക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ എന്നിവയും നല്‍കും.
എല്ലാ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് മുറികള്‍, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക, എല്‍.പി, യു.പി സ്കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കാനുള്ള നടപടി, ഇടിവണ്ണ സെന്റ് തോമസ് സ്കൂളിന് അടുക്കള നിര്‍മിച്ചു നല്‍കുക,
എല്ലാ സ്കൂളുകളിലും വേസ്റ്റ് ബിന്‍ നല്‍കുക, എല്‍.പി സ്കൂളുകളില്‍ ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍ നല്‍കുക, പിങ്ക് ടോയ്ലറ്റുകള്, എല്ലാ സ്കൂളുകളിലും ക്ലാസ് മുറികളെ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ആക്കുക,
കുട്ടികളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള സംവിധാനം, മൈലാടി സ്കൂളിന് കെട്ടിടം, എല്ലാ സ്കൂളുകളിലും ഊര്‍ജ സേവാ അടുപ്പുകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."