കുറ്റ്യാടിയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം
കുറ്റ്യാടി: കുറ്റ്യാടിയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ ബസ് സ്റ്റാന്റിന്റെ പിന്‍വശത്തു നിന്ന് കെ.ഇ.ടി പബ്ലിക് സ്കൂള്‍ റോഡിലേക്കെത്തുന്ന വഴിയിലാണ് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായത്. ഹൈസ്കൂളിലേക്കും മറ്റു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്ന പെണ്‍കുട്ടികളെ കമന്റടിക്കുകയും തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്.
ഈ വഴിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളാണ് ഇവരുടെ സങ്കേതം. ഇവിടെ നിന്ന് വ്യാപകമായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതും മദ്യപിക്കുന്നതും പതിവാണെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം ഇതുവഴി പോകുന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയെ ഒരു ചെറുപ്പക്കാരന് കൈയ്ക്ക് കടന്നുപിടിക്കുകയും സമീപത്തെ കെട്ടിടത്തിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനി ഇയാളെ തട്ടിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്നും പൊലിസ് പരിശോധന വേണമെന്നും ആവശ്യമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."