വയനാട് ആദിവാസി സാക്ഷരതാ പരീക്ഷോത്സവം: മൂല്യനിര്‍ണയം ആരംഭിച്ചു
കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ 283 ആദിവാസി കോളനികളിലായി നടത്തിയ സാക്ഷരതാ പരീക്ഷയുടെ ഉത്തര കടലാസുകളുടെ കേന്ദ്രീയ മൂല്യ നിര്‍ണയം നാല് ബ്ലോക്കുകളിലായി ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സാക്ഷരതാ പ്രേരക്മാരാണ് മൂല്യനിര്‍ണയം നടത്തുന്നത്.
വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്യാംപുകളില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മന്‍ എം സെയദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി ലീന ടീച്ചര്‍, സാക്ഷരതാ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി.കെ പ്രദീപ് കുമാര്‍, ആദിവാസി സാക്ഷരതാ വിഭാഗം കോഡിനേറ്റര്‍ പി.എന്‍ ബാബു, അസി. കോഡിനേറ്റര്‍ സ്വയനാസര്‍ എന്നിവര്‍ വിവിധ പരീക്ഷാ ക്യാംപുകള്‍ സന്ദര്‍ശിച്ചു. ക്യാംപ് ഇന്നും തുടരും. 4512 പഠിതാക്കളാണ് പരീക്ഷയെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."