ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ പരിഗണിക്കും: സഊദി അംബാസിഡര്‍
കോഴിക്കോട്: വര്‍ധിച്ചുവരുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സഊദി അംബാസിഡര്‍ ഡോ.സൗദ് മുഹമ്മദ് അല്‍ സാതി.
എം.ഇ.എസ് കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റുകള്‍ വര്‍ധിപ്പിക്കാനും വിമാന സര്‍വിസുകള്‍ ഏര്‍പ്പെടുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേരളത്തില്‍ സഊദി കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ.ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി. സഊദി എംബസി പ്രതിനിധികളായ ഡോ.അബ്ദുല്ല സാതി, മാജിദ് അല്‍ ഹര്‍ബി, അഹമ്മദ് അലി അല്‍ റൂമി, സുലൈമാന്‍ അല്‍ ബാത്ലി, ഡോ.ഹുസൈന് മടവൂര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുല്‍ മജീദ് സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് സി.ടി സക്കീര്‍ ഹുസൈന്, ഹസ്സന് തിക്കോടി എന്നിവര്‍ അംബാസിഡര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. പ്രൊഫ. പി.ഒ.ജി ലബ്ബ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."