ഈ നിയമസഭയില്‍ എം.എല്‍.എമാര്‍ സന്ദര്‍ശക ഗാലറിയില്‍
കോഴിക്കോട്: നിയമസഭാ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍ക്കായി മാതൃകാ നിയമസഭ സംഘടിപ്പിച്ചു. നിയമസഭയുടെ പാര്‍ലമെന്ററി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ ക്രിസത്യന്‍ കോളജ് ഓഡിറ്റോറിയത്തിലായിരുന്നു കേരള നിയമസഭയുടെ തനതു മാതൃകയില്‍ മാതൃകാ സഭ ഒരുക്കിയത്.
വി.കെ.സി മമ്മദ്‌കോയ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ യു.വി ജോസ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗോഡ്‌വിന്‍ സാംറാജ്, നിയമസഭാ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി കെ. സുരേഷ്‌കുമാര്‍ സംസാരിച്ചു.
ഇന്ത്യന്‍ നിയമസഭകളുടെ ഇടയില്‍ കേരള നിയമസഭയ്ക്കുള്ള വേറിട്ട തനിമയും ഭൂപരിഷ്‌കരണം ഉല്‍പ്പെടെ കേരള നിയമസഭ പാസാക്കിയ ശ്രദ്ധേയമായ നിയമനിര്‍മാണങ്ങളും എം.എല്‍.എമാര്‍ വിദ്യാര്‍ഥികളെയും കാണികളെയും പരിചയപ്പെടുത്തി. രാഷ്ട്രീയത്തെ കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറണമെന്നും നല്ല വായനയും പഠനവും ഉയര്‍ന്ന ജനാധിപത്യ ബോധവും സാംസ്‌കാരിക ഔന്നത്യവും ഉള്ളവരാവണം രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെന്നും ജോര്‍ജ് എം. തോമസ് എം.എല്‍.എ പറഞ്ഞു.
കുട്ടികള്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി ഇരുഭാഗത്തായി ഇരുന്ന് സ്പീക്കറുടെ നേതൃത്വത്തിലാണ് സഭ നടത്തിയത്. രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന സഭയില്‍ ആദ്യദിവസം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും അംഗങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് വിതരണവും നടന്നു.
നിയമസഭയിലേതു പോലെ മാതൃകാസഭയിലെ മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറെ സ്വീകരിച്ചാനയിച്ച് ദേശീയഗാനത്തോടെയാണ് സഭ തുടങ്ങിയത്.
രണ്ടാം ദിവസം ചോദ്യോത്തരവേള, അടിയന്തര പ്രമേയം, ശ്രദ്ധ ക്ഷണിക്കല്‍, സബ്മിഷന്‍ ഉള്‍പ്പെടെ സഭാനടപടികള്‍ നടന്നു. ഗവര്‍ണറുടെ നന്ദിപ്രമേയത്തിലേക്കുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷം കുട്ടികളുടെ മാതൃകാ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
എം.എല്‍.എമാരായ ജോര്‍ജ് എം. തോമസ്, വി.കെ.സി മമ്മദ് കോയ, എ. പ്രദീപ്കുമാര്‍ എന്നിവര്‍ സന്ദര്‍ശക ഗാലറിയിലിരുന്നു സഭാനടപടികള്‍ വീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."