മാടായി പഞ്ചായത്തിന് നേട്ടങ്ങളുടെ അഭിമാന പുരസ്‌കാരം
പഴയങ്ങാടി: വികസന കാര്യങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം നടത്തി കേരളത്തിലെ മികച്ച പഞ്ചായത്തുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മാടായി പഞ്ചായത്തിനുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ തിരുവനന്തപുരത്ത് വച്ച് മന്ത്രി കെ.ടി ജലീലില്‍ നിന്ന് ഏറ്റുവാങ്ങി.
2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും നടപ്പാക്കുന്നതിലും ചരിത്രപരമായ മികവ് പുലര്‍ത്തി തൊണ്ണൂറിനു മുകളില്‍ പദ്ധതികള്‍ നിര്‍വഹിച്ചും, 100 ശതമാനം നികുതി പിരിച്ചെടുത്തതിനും കൂടി ലഭിച്ച അംഗീകാരമാണിത്.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലയളവില്‍ ഉല്‍പാദനസേവനപശ്ചാത്തല മേഖലകളില്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയും അടിസ്ഥാന വികസന സൗകര്യം, രൂക്ഷമായ കുടിവെള്ളക്ഷാമ പരിഹാരത്തിന് അതീവ പ്രാധാന്യം, പട്ടികജാതി വികസനം, വ്യക്തിഗത ആനുകൂല്യങ്ങള്‍ വിതരണം, ആശ്രയ പദ്ധതി, പൊതുജനാരോഗ്യം, ശുചിത്വമേഖല, തൊഴിലുറപ്പ് പദ്ധതികള്‍, ജൈവ പച്ചക്കറി ഗ്രാമം, കാര്‍ഷിക മേഖലക്ക് ഊന്നല്‍, മത്സ്യക്കൃഷി, വനിതാ ക്ഷേമപദ്ധതികള്‍, സാന്ത്വന ചികിത്സ, ഭവനരഹിതര്‍ക്കുള്ള ഫണ്ട്, ആതുരസേവനം, അംഗപരിമിതര്‍ക്കടക്കം വിവിധ തലത്തിലുള്ള ഗ്രാമസഭകള്‍, വയോജനങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍, ആരോഗ്യരംഗത്തുള്ള മാതൃകാപരമായ പദ്ധതികള്‍, കായിക രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍, കേരളോത്സവം സജീവം, റഫറന്‍സ് ലൈബ്രറി എന്നിങ്ങനെ ഒട്ടനവധി പദ്ധികള്‍ നടപ്പിലാക്കിക്കൊണ്ടാണ് മാടായി പഞ്ചായത്ത് കേരളത്തിന്റെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."