ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡ് നിര്‍മാണം വൈകുന്നു
ചേര്‍ത്തല: ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
12.08 കോടി രൂപ നിര്‍മാണ ചെലവു വരുന്ന റോഡില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപത്തെ കലുങ്ക് നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ട്. കലുങ്ക് പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന്റെ ഇരുവശവുമായി കിടക്കുന്ന റോഡിന്റെ പണി തുടങ്ങാനാകു.
കൂടാതെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഇനിയും നടക്കാനുണ്ട്. പ്രധാനപ്പെട്ട ബസ്‌വേ ആയ കാളികുളം കവല, വാരനാട് കവല, പഞ്ചായത്ത് കവല എന്നിവിടങ്ങളിലെ ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ മാറ്റിയിട്ടില്ല.
ബസ്‌വേ നിര്‍മാണം പൂര്‍ത്തീകരിക്കണമെങ്കില്‍ ഇവ മാറ്റേണ്ടതുണ്ട്. ഇതിനായി മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ കെ.എസ് ഇ.ബിക്ക് അടച്ചിട്ടുണ്ടെങ്കിലും കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ല.
നിര്‍മാണം നടക്കുന്ന കെ.എസ്.ആര്‍.ടി.സിക്കു സമീപത്തെ കലുങ്കിനടിയിലുള്ള വാട്ടര്‍ അതോറിട്ടിയുടെ ജല വിതരണത്തിനുപയോഗിക്കുന്ന കാസ്റ്റഅയണ്‍ പൈപ്പ് മാറ്റുന്നതിന് ഒരു ലക്ഷത്തി പതിനായിരം രൂപായും ബന്ധപ്പെട്ടവകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെയും നടപടിക്രമങ്ങളും വാട്ടര്‍ അതോറിറ്റി തുടങ്ങിയിട്ടില്ല.
ചേര്‍ത്തല ദേവീക്ഷേത്രത്തിനു മുന്നില്‍ നിന്ന് ഗേള്‍സ് ഹൈസ്‌കൂള്‍ ജങ്ഷന്‍ വരെ റോഡില്‍ ഇന്റര്‍ലോക്ക് ടൈല്‍സ് പാകേണ്ടതുണ്ട്. ആറ് കിലോമീറ്റര്‍ നീളം വരുന്ന റോഡിന് അഞ്ചരമീറ്റര്‍ വീതിയിലാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്.
ഗേള്‍സ് ഹൈസ്‌കൂള്‍ ജങ്ഷന്‍ മുതല്‍ തണ്ണീര്‍മുക്കം വരെ ടാറിങ് ഭാഗികമായി നടന്നെങ്കിലും ഇനിയും റോഡ് പൂര്‍ണമായും തുറന്നുകൊടുത്തിട്ടില്ല.
കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം പണിയുന്ന കലുങ്ക് നിര്‍മാണം കൂടി പൂര്‍ത്തീകരിച്ചാലെ റോഡ് തുറന്നുകൊടുക്കുവാന്‍ കഴിയുകയുള്ളു.
കോണ്‍ക്രീറ്റ് വര്‍ക്ക് ആയതിനാല്‍ ഇനിയും ഒന്നരമാസമെങ്കിലും എടുക്കുമെന്നാണ് സൂചന. കലുങ്ക് പണിയുമായി ബന്ധപ്പെട്ട് കാന കരാറുകാരന്‍ ബ്ലോക്ക് ചെയ്തതു കാരണം കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്‍വശത്ത് മാലിന ജലം കെട്ടിക്കിടക്കുകയാണ്.
മഴ കനക്കും മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജനം ദുരിതത്തിലാകും. നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."