ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മെയ് 28ന് വോട്ടെടുപ്പിനാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. നാമനിര്‍ദേശപത്രിക മെയ് 10 വരെ സമര്‍പ്പിക്കാം. മെയ് 11ന് പത്രികകളുടെ സൂക്ഷമപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മെയ് 14നാണ്. മെയ് 31നാണ് വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. നേരത്തെ മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചപ്പോഴും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കാത്തത് വിവാദമായിരുന്നു. ബി.ജെ.പിയെ സഹായിക്കാനാണ് തിയ്യതി പ്രഖ്യാപിക്കാത്തതെന്ന് കോണ്‍ഗ്രസ്സും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇതിനിടെയാണ് കമ്മീഷന് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്.
യു.ഡി.എഫിന് വേണ്ടി ഡി.വിജയകുമാര്‍, എല്‍.ഡി.എഫിന് വേണ്ടി സജി ചെറിയാന്, ബി.ജെ.പിക്കു വേണ്ടി പി.എസ് ശ്രീധരന് പിള്ളയുമാണ് സ്ഥാനാര്‍ഥികള്‍. സി.പി.എം എം.എല്‍.എ ആയിരുന്ന കെ.കെ രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."